'പുതുമുഖ ഗായികമാർക്ക് അവസരമുണ്ടോ'ന്ന് കമന്റ്, പരിഹാസം; അതേ നാണയത്തിൽ മറുപടിയുമായി ഗോപി സുന്ദർ

Published : Jul 14, 2024, 09:04 AM IST
'പുതുമുഖ ഗായികമാർക്ക് അവസരമുണ്ടോ'ന്ന് കമന്റ്, പരിഹാസം; അതേ നാണയത്തിൽ മറുപടിയുമായി ഗോപി സുന്ദർ

Synopsis

'അഡിയോസ് അമിഗോ' എന്ന ചിത്രത്തിലാണ് ​ഗോപി സുന്ദർ ഇപ്പോൾ സം​ഗീതം ഒരുക്കിയത്.

മീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുന്ന സം​ഗീത സംവിധായകൻ ആണ് ​ഗോപി സുന്ദർ. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ് ഇത്തരം വിമർശനങ്ങളും ട്രോളുകളും ഉയരുന്നത്.അടുത്തിടെ സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ഫോട്ടോകൾ പങ്കിടുന്ന വേളയിൽ ആണ് പരിഹാസ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം പരിഹാസ കമന്റുകൾക്ക് പലപ്പോഴും മറുപടി കൊടുക്കാനും ​ഗോപി സുന്ദർ ശ്രമിച്ചിട്ടുണ്ട്. അവ പലപ്പോഴും ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിലൊരു പോസ്റ്റും അതിന് വന്ന കമന്റും നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആകുന്നത്. 

ഒരിടവേളയ്ക്ക് ശേഷം ഏതാനും ദിവസങ്ങൾക്ക് മുൻപ് ആണ് ​ഗോപി സുന്ദർ ഫേസ് ബുക്കിൽ ആക്ടീവ് ആയത്. ഇതിന് പിന്നാലെ നിരവധി പോസ്റ്റുകളും ​ഗോപി പങ്കുവച്ചു. 'ദരിദ്രരരെ ഇതിലെ' എന്ന ക്യാപ്ഷനോടെയാണ് ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം ​ഗോപി സുന്ദർ ഷെയർ ചെയ്തത്. തനിക്കെതിരെ വിമർശനവും പരിഹാസവും ഉയർത്തുന്നവർക്കുള്ള പോസ്റ്റാണ് ഇതെന്ന് വ്യക്തമാണ്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്ത് എത്തുകയും ചെയ്തു. 

'പുതുമുഖ ഗായികമാർക്ക് അവസരമുണ്ടോ..ഫോട്ടോ പിടിച്ച ആള് ആരാ..സൂപ്പർ', എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ​ഗോപി സുന്ദർ ഉടനടി മറുപടിയുമായി രം​ഗത്ത് എത്തി. 'എന്റെ ദരിദ്രാ..നിന്നോട് നോം എന്തു പറഞ്ഞാൽ നിന്റെ വിശപ്പ് മാറും?', എന്നായിരുന്നു ​ഗോപി സുന്ദർ ചോദിച്ചത്. പിന്നാലെ നിരവധി പരിഹാസ കമന്റുകളും വരുന്നുണ്ട്. 

'അഡിയോസ് അമിഗോ' എന്ന ചിത്രത്തിലാണ് ​ഗോപി സുന്ദർ ഇപ്പോൾ സം​ഗീതം ഒരുക്കിയത്. സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഓ​ഗസ്റ്റ് 2ന് തിയറ്ററുകളിൽ എത്തും. നവാ​ഗതൻ ആയ  നഹാസ് നാസർ ആണ് സംവിധാനം. 

'അവരുടെ പ്രവർത്തിക്ക് അവർ മറുപടി പറഞ്ഞെ മതിയാവൂ'; വേദനിപ്പിച്ചവർക്ക് മറുപടിയുമായി സൽമാൻ ഉൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

വിജയ്‍യും തൃഷയും വോട്ട് ചെയ്യാൻ ഒരുമിച്ചെത്തുമോ...കാത്തിരുന്ന് ആരാധകർ, പക്ഷേ ഇരുവരും വോട്ട് ചെയ്തത് രണ്ടിടത്ത്
'തോൽക്കാൻ മനസില്ല', ജപ്പാനിലും എമ്പുരാനായി ടിനി ടോം; 'കേസ് കൊടുക്കണം ലാലേട്ടാ'ന്ന് കമന്റുകൾ, ട്രോൾ