പ്രണയം വെളിപ്പെടുത്തി അര്‍ജ്യു; കാമുകിയും സോഷ്യല്‍ മീഡിയ താരം, വൈറലായി 'കോള്‍ മീ ഷാസാമിന്‍റെ' വീഡിയോ

Published : Jul 13, 2024, 05:08 PM IST
പ്രണയം വെളിപ്പെടുത്തി അര്‍ജ്യു; കാമുകിയും സോഷ്യല്‍ മീഡിയ താരം, വൈറലായി 'കോള്‍ മീ ഷാസാമിന്‍റെ' വീഡിയോ

Synopsis

മോഡലും അവതാരകയും പോഡ് കാസ്റ്ററുമായ അപര്‍ണ്ണ പ്രേം രാജാണ് അര്‍ജുന്‍റെ പ്രണയ സഖി. അപര്‍ണ്ണയും തന്‍റെ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 

കൊച്ചി: മലയാള യൂട്യൂബര്‍മാരില്‍ ശ്രദ്ധേയനായ വ്യക്തിയാണ് അര്‍ജുന്‍. റോസ്റ്റിംഗ് വീഡിയോകളിലൂടെ ആളുകള്‍ക്കിടയില്‍ ശ്രദ്ധേയനായ അര്‍ജ്യു എന്ന് അറിയപ്പെടുന്ന അര്‍ജുന്‍ സുന്ദരേശന്‍ ഇപ്പോള്‍ തന്‍റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് അര്‍ജുന്‍ തന്‍റെ പ്രണയം വെളിപ്പെടുത്തിയത്. 

മോഡലും അവതാരകയും പോഡ് കാസ്റ്ററുമായ അപര്‍ണ്ണ പ്രേം രാജാണ് അര്‍ജുന്‍റെ പ്രണയ സഖി. അപര്‍ണ്ണയും തന്‍റെ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരത്തിന്റെ സര്‍പ്രൈസ് പ്രണയ വെളിപ്പെടുത്തല്‍ ശരിക്കും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. 'ഇത് സര്‍പ്രൈസാണല്ലോ' എന്നാണ് ചിലര്‍ പ്രതികരിച്ചത്. 

രസകരമായ പല കമന്‍റുകളും ഇരുവരുടെയും പ്രണയം വെളിപ്പെടുത്തുള്ള പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്. എഐ വഴിയൊന്നും അല്ലല്ലോ എന്നതാണ് ഒരാളുടെ കമന്‍റ്. താങ്കളും കമ്മിറ്റഡ് ആയോ ഞാൻ ഇനി അരെ റോൾ മോഡൽ ആകും എന്നായിരുന്നു മറ്റൊരു രസകരമായ കമന്‍റ്.

അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ വിവിധ പരിപാടികളുടെ അവതാരകയായും എത്തിയിരുന്നു. അര്‍ജുനുമായി പ്രണയം വെളിപ്പെടുത്തിയുള്ള അപര്‍ണയുടെ പോസ്റ്റിലെ ക്യാപ്ഷനും ശ്രദ്ധേയമാണ്. നിന്നെപ്പോലെ എന്നെ ആര്‍ക്കും ചിരിപ്പിക്കാനാവില്ല. തങ്കം സാര്‍ നീങ്ക- എന്നാണ് അപര്‍ണ കുറിച്ചത്. 

അതേ സമയം മുന്‍പ് അൺഫിൽറ്റേർഡ് ബൈ അപർണയുടെ ഒരു എപ്പിസോഡില്‍ അതിഥിയായി എത്തിയ യൂട്യൂബര്‍ ഷാസ് മുഹമ്മദ് അപര്‍ണയുടെ കാമുകന്‍ ആരാണെന്ന് അറിഞ്ഞാല്‍ ഞെട്ടും എന്നും മറ്റും പറഞ്ഞ വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. 
 

 കുഞ്ഞിനൊപ്പം ഔട്ടിങ്; പോയ അതെ സ്പീഡിൽ തിരിച്ചെത്തിയെന്ന് ജിസ്‌മി, കാരണം ഇതായിരുന്നു

'അടിച്ചു കേറി വാ' ഹിറ്റാക്കിയവരെ കണ്ടെത്തി റിയാസ് ഖാന്‍; കെട്ടിപ്പിടിച്ച് നന്ദി പറച്ചില്‍ - വീഡിയോ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത