'എന്‍റെ ജീവിതത്തിൽ ഇങ്ങനെ ഒരാളേ ഉളളൂ'; ഭര്‍ത്താവിന് പുരുഷ ദിനാശംസകള്‍ നേര്‍ന്ന് ലക്ഷ്‍മി പ്രിയ

Published : Nov 20, 2020, 11:21 PM ISTUpdated : Nov 20, 2020, 11:53 PM IST
'എന്‍റെ ജീവിതത്തിൽ ഇങ്ങനെ ഒരാളേ ഉളളൂ'; ഭര്‍ത്താവിന് പുരുഷ ദിനാശംസകള്‍ നേര്‍ന്ന് ലക്ഷ്‍മി പ്രിയ

Synopsis

പുരുഷദിനാശംസകളുമായി തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് പറയുകയാണ് ലക്ഷ്മി പ്രിയ

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് ലക്ഷ്മി പ്രിയ. സിനിമ പോലെ മിനി സ്ക്രീനിലൂടെയും ശ്രദ്ധ നേടി ലക്ഷ്മി. ടെലിവിഷന്‍ കോമഡി ഷോകളിലൂടെ മിനിസ്ക്രീനില്‍ സജീവമാണ് അവരിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി വ്യക്തിപരമായ പല വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഭർത്താവ് ജയേഷും മകൾ മാതംഗിയുമൊക്കെ അങ്ങനെ പ്രേക്ഷകര്‍ക്കും പരിചിതരാണ്. ഇപ്പോഴിതാ പുരുഷദിനാശംസകളുമായി തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് പറയുകയാണ് ലക്ഷ്മി പ്രിയ. തനിക്ക് എന്തും ആവശ്യപ്പെടാവുന്ന ആളാണ് അദ്ദേഹമെന്ന് പറയുന്നു ലക്ഷ്മി

ലക്ഷ്മി പ്രിയ പറയുന്നു

ബന്ധങ്ങൾ എങ്ങനെ ആണ് ഇന്ന്? ക്ഷമിക്കാൻ കഴിയാത്തത്, പൊറുക്കാൻ കഴിയാത്തത്, ഒന്നു പറഞ്ഞു രണ്ടാമത്തേതിന് വെട്ടിമുറിച്ച് പോകുന്നത്. അങ്ങനെ ഒന്നും അല്ലാത്തതായി എന്‍റെ ജീവിതത്തിൽ ഇങ്ങനെ ഒരാളേ ഉളളൂ. എന്നെ ഞാനായി ഉൾക്കൊള്ളാൻ കഴിയുന്ന, വെട്ടിമുറിച്ചു കടന്നു കളയാൻ കഴിയാത്ത ഒരേ ഒരാൾ. 

നിങ്ങൾ കരുതുന്ന പോലെ പാവമല്ല ഞാൻ... ഭീകരിയാണ്. കൊടും ഭീകരി. ഈ ആൾ പറയുന്നത് അനുസരിക്കാത്തത് കൊണ്ടു മാത്രം വരുത്തിവച്ച മണ്ടത്തരങ്ങൾ എണ്ണത്തിൽ വളരെ കൂടുതൽ ആണ്. എന്തെങ്കിലും ഒരു ബന്ധത്തിന്‍റെ പേരിൽ ധൈര്യമായി എനിക്കെന്തും ആവശ്യപ്പെടാവുന്ന എന്‍റെ ആൾ.#happy Men's day Jai Dhev

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി