Asianet News MalayalamAsianet News Malayalam

ബ്രാഡ് പിറ്റ് ശരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് ആഞ്ജലീന ; കോടതിയിൽ തെളിയിക്ക് എന്ന് വെല്ലുവിളിച്ച് ബ്രാഡ്

ദമ്പതികളായിരുന്ന കാലത്ത് ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്രഞ്ച് വൈനറിയുടെ ഷെയര്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്ന നിയമപോരാട്ടത്തിനിടയിലാണ് ഏറ്റവും പുതിയ സംഭവവികാസം.

Brad Pitt hits back at Angelina Jolie over her latest physical abuse claims prove it in court vvk
Author
First Published Apr 6, 2024, 6:13 PM IST

ലോസ് ഏഞ്ചൽസ് : ആഞ്ജലീന ജോളി തൻ്റെ മുൻ ഭർത്താവ് ബ്രാഡ് പിറ്റിനെതിരെ തന്നെ മുന്‍പ് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണത്തിന് തിരിച്ചടിക്കുകയാണ്  ബ്രാഡ് പിറ്റി. ഉന്നയിച്ച ആരോപണം കോടതിയിൽ തെളിയിക്കാനാണ് ആഞ്ജലീന ജോളിയോട് മുന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത്.

ആഞ്ജലീന ജോളിയും  ബ്രാഡ് പിറ്റും തമ്മിലുള്ള നിമയ പോരാട്ടം ചൂടുപിടിപ്പിച്ച സംഭവം ആയിരുന്നു ആഞ്ജലീനയുടെ അഭിഭാഷകർ ലോസ് ഏഞ്ചൽസ് കോടതിയിൽ നല്‍കിയ ഹര്‍ജി. ബ്രാഡ് പിറ്റ് തന്നെ  ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. 

ദമ്പതികളായിരുന്ന കാലത്ത് ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്രഞ്ച് വൈനറിയുടെ ഷെയര്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്ന നിയമപോരാട്ടത്തിനിടയിലാണ് ഏറ്റവും പുതിയ സംഭവവികാസം. വ്യാഴാഴ്ചയാണ് ആഞ്ജലീന ജോളി കോടതിയില്‍ രേഖകൾ സമർപ്പിച്ചതെന്ന് സിഎൻഎൻ റിപ്പോര്‍ട്ട് പറയുന്നു. 

താൻ നേരത്തെ തന്നെ വൈനറി വിൽക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ വെളിപ്പെടുത്തുന്ന  ആഞ്ജലീന ജോളി. എന്നാൽ പിറ്റുമായി  ഒരു നോൺ-ഡിസ്‌ക്ലോഷർ എഗ്രിമെൻ്റ് ഉള്ളതിനാല്‍ പിറ്റ് തന്നെ ഉപദ്രവിച്ചത് അടക്കമുള്ള കാര്യങ്ങള്‍ പുറത്ത് പറയാത്തത് എന്നാണ് പറയുന്നത്. 

2016-ൽ ഫ്രാൻസിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള കുടുംബത്തിൻ്റെ കുപ്രസിദ്ധമായ വിമാന യാത്രയ്ക്ക് മുമ്പ് തന്നെ പിറ്റ് ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യാഴാഴ്ചത്തെ രേഖയിൽ മിസ് ജോളി അവകാശപ്പെട്ടുവെന്ന് സിഎൻഎൻ റിപ്പോർട്ട് പറയുന്നു. 2019ലാണ് ആഞ്ജലീന ജോളി തൻ്റെ മുൻ ഭർത്താവ് ബ്രാഡ് പിറ്റും ഔദ്യോഗികമായി വേർപിരിഞ്ഞത്. 

ജോളിയും അവരുടെ കമ്പനിയായ നൗവലും പിറ്റിന് കൂടി പങ്കാളിത്തമുള്ള വൈനറിയുടെ പങ്ക് രഹസ്യമായി വിറ്റുവെന്നാണ് കേസില്‍ പിറ്റ് ആരോപിച്ചത്. 2021 ഇത് സംബന്ധിച്ച് ഉണ്ടാക്കിയ കരാര്‍ ജോളി ലംഘിച്ചെന്നും പിറ്റ് ആപരോപിക്കുന്നു.  ടെനുട്ട് ഡെൽ മോണ്ടോ വൈൻ ഗ്രൂപ്പിന് 2021 ഒക്‌ടോബറിൽ ആഞ്ജലീന ജോളി നടത്തിയ വൈനറി വിൽപ്പന സ്റ്റേ ചെയ്യാനും സംഭവത്തില്‍ ജൂറി ട്രയൽ നടത്താണമെന്നുമാണ് പിറ്റിന്‍റെ ആവശ്യം. ഈ ഹര്‍ജിക്കെതിരെയാണ് ആഞ്ജലീന ജോളി ഇപ്പോള്‍ രേഖകള്‍ നല്‍കിയിരിക്കുന്നത്. 

സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത ഫ്ലാറ്റ് 'ദി കേരള സ്റ്റോറി' നായിക വാങ്ങിയോ?; പ്രതികരണം ഇങ്ങനെ

കൽക്കി 2898 എഡി പ്രഭാസ് ചിത്രം കാത്തിരുന്ന പ്രേക്ഷകര്‍ക്ക് വന്‍ നിരാശ

Follow Us:
Download App:
  • android
  • ios