'ഞങ്ങള്‍ രണ്ട് വഴിക്കാണ്': സാമന്തയുമായുള്ള ഡൈവോഴ്സിനെക്കുറിച്ച് നാഗ ചൈതന്യ

Published : May 06, 2023, 06:03 PM IST
'ഞങ്ങള്‍ രണ്ട് വഴിക്കാണ്': സാമന്തയുമായുള്ള ഡൈവോഴ്സിനെക്കുറിച്ച് നാഗ ചൈതന്യ

Synopsis

മജിലി, യെ മായ ചെയ്‌സാവേ, ഓട്ടോനഗർ സൂര്യ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ നാഗ ചൈതന്യയും സാമന്തയും  2017ലാണ് വിവാഹിതരായി. 2021 ഒക്ടോബറിൽ വേര്‍പിരിഞ്ഞു.

ഹൈദരാബാദ്: സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ നാഗ ചൈതന്യ. തന്‍റെ പുതിയ ചിത്രമായ കസ്റ്റഡിയുടെ പ്രമോഷന്‍ പരിപാടിക്കിടെ ഇടി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചനം സംബന്ധിച്ച് നാഗ ചൈതന്യ പ്രതികരിച്ചത്.

"ഞങ്ങൾ വേർപിരിഞ്ഞിട്ട് രണ്ട് വർഷത്തിലേറെയായി, ഞങ്ങൾ കോടതി വഴി വിവാഹമോചനം നേടിയിട്ട് ഒരു വർഷമായി. . ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുകയാണ്. എന്‍റെ ജീവിതത്തിന്റെ ആ ഘട്ടത്തിനെക്കുറിച്ച് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ" നാഗ ചൈതന്യ പറഞ്ഞു.

"സാമന്ത സ്നേഹമുള്ള വ്യക്തിയാണ്, അവള്‍ എല്ലാ സന്തോഷത്തിനും അർഹയാണ്. അത് മാത്രമാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ ഊഹിച്ച് പറയുകയാണ്. ഇത് പൊതുസമൂഹത്തിൽ ഞങ്ങളുടെ പരസ്പര ബഹുമാനത്തെ ഒരിക്കലും നന്നായി കാണിക്കുന്നില്ല. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്."

മജിലി, യെ മായ ചെയ്‌സാവേ, ഓട്ടോനഗർ സൂര്യ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ നാഗ ചൈതന്യയും സാമന്തയും  2017ലാണ് വിവാഹിതരായി. 2021 ഒക്ടോബറിൽ സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങൾ തങ്ങളുടെ വേർപിരിയൽ അറിയിച്ചു. അതേസമയം, നാഗ ചൈതന്യ നടി ശോഭിത ധൂലിപയുമായി ഡേറ്റിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഈ വർഷമാദ്യം ഒരു അഭിമുഖത്തിൽ ഞാൻ എന്റെ വിവാഹ ബന്ധത്തില്‍ നൂറു ശതമാനം നല്‍കി എന്നാല്‍ അത് വിജയിച്ചില്ല, പക്ഷേ ഞാന്‍ തെറ്റൊന്നും ചെയ്യതിനാല്‍ ആ കാര്യത്തിന് സ്വയം കുറ്റപ്പെടുത്താനും കുറ്റബോധം പേറാനും ഉദ്ദേശിക്കുന്നില്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. 

കേരളം മുഴുവന്‍ ഹൗസ്‍ഫുള്‍ ബോര്‍ഡുകള്‍, പുലര്‍ച്ചെ എക്സ്ട്രാ ഷോകള്‍; വന്‍ വീക്കെന്‍ഡ് കളക്ഷനിലേക്ക് '2018'

2018 കണ്ട് കണ്ണുകള്‍ നിറഞ്ഞ് ഒരു പ്രേക്ഷകന്‍: വൈകാരികമായ വീഡിയോ പങ്കുവച്ച് ആസിഫലി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത