''ഹായ് ഐറ്റം എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്‍റെയും തുടക്കം" ; യുവാവിന്‍റെ ഭീഷണിക്കെതിരെ നമിത

Web Desk   | Asianet News
Published : Mar 18, 2020, 02:29 PM IST
''ഹായ് ഐറ്റം എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്‍റെയും തുടക്കം" ; യുവാവിന്‍റെ ഭീഷണിക്കെതിരെ നമിത

Synopsis

''ഹായ് ഐറ്റം'' എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതെന്‍റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. 

ചെന്നൈ: നിരന്തരമായി തന്നെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ നടി നമിത രംഗത്ത്. അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് നിരന്തരമായി യുവാവ് ശല്യപ്പെടുത്തുകയാണെന്ന് ആണ് നമിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം നമിത യുവാവിന്റെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ''ഐറ്റം'' എന്ന് വിളിച്ചാണ് അയാള്‍ തന്നെ ശല്യപ്പെടുത്താന്‍ തുടങ്ങിയത്. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരോ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു അയാളുടെ പ്രതികരണം എന്നും നമിത കുറിക്കുന്നു.

''ഹായ് ഐറ്റം'' എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതെന്‍റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. പിന്നീട് ഭീഷണിയുടെ സ്വരമായി. എന്‍റെ അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ പറഞ്ഞു, ദയവായി നീ അത് ചെയ്യ്, ജനങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് പേടിയില്ല.

ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി. ഗ്ലാമര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നു എന്നത്കൊണ്ട് ഞാന്‍ ഇതെല്ലാം സഹിക്കണം എന്നാണോ?. എന്റെ മൗനത്തെ എന്റെ ബലഹീനതയായി കാണരുത്. ഒരു യഥാര്‍ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്‌ബോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ.
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക