'സുന്ദരനാണല്ലോ, ഞങ്ങൾക്ക് എന്തിഷ്ടമാണെന്നോ'; അപ്പൂപ്പനോട് കൊച്ചുവർത്തമാനം പറഞ്ഞ് നവ്യ

Web Desk   | Asianet News
Published : Jun 07, 2021, 08:41 AM IST
'സുന്ദരനാണല്ലോ, ഞങ്ങൾക്ക് എന്തിഷ്ടമാണെന്നോ'; അപ്പൂപ്പനോട് കൊച്ചുവർത്തമാനം പറഞ്ഞ് നവ്യ

Synopsis

സെൽഫിയിൽ മുഖം കണ്ട് എനിക്ക് കാണണ്ട എന്‍റെ മുഖം എന്നാണ് അപ്പൂപ്പൻ പറയുന്നത്. സുന്ദരനാണല്ലോ എന്ന് നവ്യ പറഞ്ഞപ്പോള്‍ കാണാനും കൊള്ളത്തില്ല ഒന്നിനും കൊള്ളത്തില്ലെന്നായിരുന്നു അപ്പൂപ്പന്‍റെ മറുപടി.

ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിത നവ്യ പങ്കുവച്ച അപ്പൂപ്പനൊപ്പമുള്ള വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

അപ്പൂപ്പനോടൊപ്പം കട്ടിലിൽ കിടന്നുകൊണ്ടുള്ള സെൽഫി വീഡിയോയാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. വരുന്നോ അപ്പൂപ്പൻ എന്നാണ് നവ്യ ആദ്യം ചോദിക്കുന്നത്. സെൽഫിയിൽ മുഖം കണ്ട് എനിക്ക് കാണണ്ട എന്‍റെ മുഖം എന്നാണ് അപ്പോള്‍ അപ്പൂപ്പൻ പറയുന്നത്. സുന്ദരനാണല്ലോ എന്ന് നവ്യ പറഞ്ഞപ്പോള്‍ കാണാനും കൊള്ളത്തില്ല ഒന്നിനും കൊള്ളത്തില്ലെന്നായിരുന്നു അപ്പൂപ്പന്‍റെ മറുപടി.

ആരു പറഞ്ഞു, അപ്പൂപ്പൻ സന്ദരണല്ലേ, ചിറ്റൂര് വരണ്ടേയെന്നാണ് പിന്നീട് നവ്യ പറഞ്ഞത്. വയസ്സായിട്ടുള്ളവരെയൊക്കെ ആര്‍ക്കാ ഇഷ്ടമെന്നാണ് അപ്പോള്‍ അപ്പൂപ്പൻ ചോദിച്ചത്. ഞങ്ങൾക്കെല്ലാവര്‍ക്കും ഇഷ്ടമാ, പുതിയ വീട്ടിലോട്ട് എറണാകുളത്തോട്ട് വരുന്നില്ലേ എന്നായി അപ്പോള്‍ നവ്യ. എന്നെ പൊക്കിയെടുത്ത് കൊണ്ടുപോയിക്കോ എന്ന് പറഞ്ഞ അപ്പൂപ്പൻ പിന്നീട് അമ്മൂമ്മയോട് ചോദിക്കണമെന്നും പറഞ്ഞു. ഹോ ഇവിടുത്തെ ജഡ്ജിയോട് ചോദിക്കണമല്ലേ എന്നായിരുന്നു നവ്യയുടെ കമന്‍റ.

അപ്പൂപ്പന് ഞങ്ങളുടെ വക ഹാപ്പി ബെര്‍ത്ഡേ എന്ന് നവ്യ പറഞ്ഞു. കാണാനും കൊള്ളത്തില്ല, ഒന്നിനും കൊള്ളത്തില്ല, വര്‍ത്തമാനം പറയാനും കൊള്ളത്തില്ലെന്നായി അപ്പോള്‍ അപ്പൂപ്പൻ. ബെര്‍ത്ഡേ പറയാൻ അതൊക്കെയെന്തിനാ എന്നായിപ്പോള്‍ നവ്യ. അങ്ങനെ 92 വയസ്സായെന്നും അപ്പോള്‍ അപ്പൂപ്പൻ പറഞ്ഞു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ താരങ്ങൾ ഉൾപ്പടെയുള്ള നിരവധിപേരാണ് അപ്പൂപ്പന് ആശംസകളുമായി രം​ഗത്തെത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത