'നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെയാണ് ഞാനും'; മോശം കമന്റിന് മറുപടിയുമായി അഞ്ജു അരവിന്ദ്

Web Desk   | Asianet News
Published : Jun 06, 2021, 10:47 PM ISTUpdated : Jun 07, 2021, 10:43 AM IST
'നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെയാണ് ഞാനും'; മോശം കമന്റിന് മറുപടിയുമായി അഞ്ജു  അരവിന്ദ്

Synopsis

സോഷ്യല്‍മീഡിയയിലെ ലൈംഗിക ചുവയുള്ള കമൻറിന് അഞ്ജു  അവരവിന്ദ് കൊടുത്ത നാവടപ്പിക്കുന്ന മറുപടിയാണിപ്പോള്‍ വൈറലായിരിക്കുന്നത്.

ക്ഷരം എന്ന സുരോഷ്‌ഗോപി ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് അഞ്ജു അരവിന്ദ്. ഒരുപിടി ചലചിത്രങ്ങളോടൊപ്പംത്തന്നെ മിനിസ്‌ക്രീനിലും അഞ്ജു നിറസാനിദ്ധ്യമായിരുന്നു. നായികയായും സഹതാരമായും വിവിധ ഭാഷകളില്‍ അഞ്ജു അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ അടക്കമുള്ള പരമ്പരകളില്‍ സജീവമായിരുന്ന അഞ്ജു കുറച്ചുകാലമായി മിനിസ്‌ക്രീനില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ മികച്ച കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ എന്തായാലും സ്‌ക്രീനിലേക്ക് മടങ്ങിയെത്തുമെന്നും അടുത്തിടെ നടന്ന അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു. സ്‌ക്രീനില്‍ സജീവമല്ലെങ്കിലും അഞ്ജു സോഷ്യല്‍മീഡിയയിലും, ഫുഡ് വ്‌ലോഗിംങും മറ്റുമായി യൂട്യൂബിലും സജീവമാണ്.

എല്ലായിപ്പോഴും അഞ്ജു യൂട്യൂബില്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ താരത്തിന്റെ ആരാധകരെല്ലാംതന്നെ വൈറലാക്കാറുണ്ട്. എന്നാല്‍ എല്ലായിടത്തും കയറിച്ചെന്ന് ലൈംഗികച്ചുവയുള്ള കമന്റിടുന്ന സോഷ്യല്‍മീഡിയയിലെ ലൈംഗികദരിദ്രര്‍ അഞ്ചുവിന്റെ പോസ്റ്റിനും കമന്റ് ഇട്ടിരുന്നു. അതിനുകൊടുത്ത മറുപടിയാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

വീഡിയോയുടെ താഴെയായി വളരെ മോശമായ രീതിയിലാണ് ഒരു ഫേക്ക് അക്കൗണ്ടില്‍നിന്നും കമന്റ് വന്നത്. അതിന് മറുപടിയായി അതേ സുഹൃത്തെ, നിങ്ങളുടെ അമ്മയേയും, പെങ്ങളോയും പോലെ ഞാനും ചരക്കാണെന്നായിരുന്നു അഞ്ചുവിന്റെ മറുപടി. ഓരോരുത്തരുടേയും കാഴ്ച്ചപ്പാട് എന്തൊരു മോശമാണെന്നും, നല്ല റിപ്ലേ കൊടുക്കാന്‍ സാധിച്ചെന്നു പറഞ്ഞ് അഞ്ജു തന്നെയാണ് റിപ്ലേയുടെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഫേക്ക് അക്കൗണ്ടുവഴി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന നട്ടെല്ലില്ലാത്തവര്‍ ഭൂമിക്ക് ഭാരമാണെന്നും അഞ്ജു പറയുന്നുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത