'ഇനി നിങ്ങൾക്ക് കുറ്റം പറയാൻ ഒന്നും ഇല്ലെന്ന് പറയരുതല്ലോ'; സെല്‍ഫ് ട്രോളുമായി നവ്യ

Web Desk   | Asianet News
Published : Feb 26, 2020, 05:59 PM IST
'ഇനി നിങ്ങൾക്ക് കുറ്റം പറയാൻ ഒന്നും ഇല്ലെന്ന് പറയരുതല്ലോ'; സെല്‍ഫ് ട്രോളുമായി നവ്യ

Synopsis

വികെ പ്രശാന്ത് സംവിധാനം ചെയ്യുന്ന ഒരുത്തിയെന്ന ചിത്രത്തിലൂടെയാണ് നവ്യ മടങ്ങി വരവിനൊരുങ്ങുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയുമാണ്.

നന്ദനത്തിലെ ബാലാമണിയായാണ് മലയാളികളുടെ സ്വന്തം നവ്യ നായര്‍ അറിയുന്നത്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ശേഷമായിരുന്നു താരം കുറച്ചുകാലം അഭിനയരംഗത്തുനിന്ന് മാറിനിന്നത്. വിവാഹത്തിന് ശേഷമുള്ള ഇടവേളയായിരുന്നു അത്. വികെ പ്രശാന്ത് സംവിധാനം ചെയ്യുന്ന ഒരുത്തിയെന്ന ചിത്രത്തിലൂടെയാണ് നവ്യ മടങ്ങി വരവിനൊരുങ്ങുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയുമാണ്.

താരം കൊച്ചിയില്‍ ഷൂട്ടിങ്ങിനിടെ നടക്കുന്ന ചെറിയ വിശേഷങ്ങള്‍ പോലും പങ്കുവയ്ക്കാറുണ്ട്. ലൊക്കേഷനില്‍ പ്രിയ വാര്യരെത്തിയതും പഴയ നവ്യ തന്നെയല്ലേ എന്ന് ചോദിച്ച് സെല്‍ഫിയെടുത്തയാളെ കുറിച്ചും എല്ലാം നടി പങ്കുവയ്ക്കാറുണ്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഒരു സെല്‍ഫ് ട്രോള് പോസ്റ്റുമായി എത്തിയിരിക്കുകയാണ് നവ്യ.

ശ്രീരുധിരകാവ് മഹാകാളിക്കാവ് പൂരത്തിന് നൃത്തം അവതരിപ്പിക്കാന്‍ എത്തിയ താരത്തെ സംഘാടകര്‍ സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. അതിന് നവ്യ കൊടുത്ത കാപ്ഷനാണ് രസകരമാകുന്നത്. മീ ദി പച്ചപ്പരിഷ്കാരി, കണ്ണട എടുക്കാൻ മറന്നു, ഇനി നിങ്ങൾക്ക് കുറ്റം പറയാൻ ഒന്നും ഇല്ലെന്ന് പറയരുതല്ലോ എന്നായിരുന്നു നവ്യ കുറിച്ചത്. ചിത്രത്തിൽ സൺഷെയ്ഡ് ഗ്ലാസ് ധരിച്ചായിരുന്നു താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍