'കള്ളന്മാര്‍ക്ക് എവിടെ ക്രിയേറ്റിവിറ്റി': ബോളിവുഡിനെ ശക്തമായി വിമര്‍ശിച്ച് നവാസുദ്ദീൻ സിദ്ദിഖി

Published : May 05, 2025, 09:40 AM ISTUpdated : May 05, 2025, 09:42 AM IST
'കള്ളന്മാര്‍ക്ക് എവിടെ ക്രിയേറ്റിവിറ്റി': ബോളിവുഡിനെ ശക്തമായി വിമര്‍ശിച്ച് നവാസുദ്ദീൻ സിദ്ദിഖി

Synopsis

ബോളിവുഡിൽ പുതിയ ആശയങ്ങളുടെ അഭാവവും ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്നുള്ള അമിത കോപ്പിയടിയും ചൂണ്ടിക്കാണിച്ച് നടൻ നവാസുദ്ദീൻ സിദ്ദിഖി വിമർശനം ഉന്നയിച്ചു. 

മുംബൈ:പുതിയ ചിത്രമായ കോസ്റ്റാവോയുടെ പ്രൊമോഷനുമായി തിരക്കിലായ നവാസുദ്ദീൻ സിദ്ദിഖി. യൂട്യൂബര്‍ പൂജ തൽവാറിന് നൽകിയ അഭിമുഖത്തിൽ ബോളിവുഡിനെക്കുറിച്ച് നിശതമായ വിമര്‍ശനമാണ് നവാസുദ്ദീന്‍ നടത്തിയത്. ബോളിവുഡില്‍ പുതിയ ആശയങ്ങൾ ഇല്ലെന്നും, ദക്ഷിണേന്ത്യയില്‍ നിന്ന് അടക്കം വളരെയധികം പകർത്തുന്നുണ്ടെന്നും ഇത് ക്രിയേറ്റീവ് ശൂന്യതയിലേക്ക് നയിക്കുന്നുവെന്നും നവാസുദ്ദീന്‍ സിദ്ദിഖി അഭിപ്രായപ്പെടുന്നു.

തന്റെ പുതിയ സിനിമയുടെ പ്രചാരണ വേളയിൽ നവാസുദ്ദീൻ സിദ്ദിഖി ബോളിവുഡ് കൂടുതൽ അരക്ഷിതാവസ്ഥയിലായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ഒരേ ആശയങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുന്നുവെന്നും, എതെങ്കിലും ആശയം വിജയിച്ചാല്‍ ആളുകൾ അത് ആവർത്തിക്കുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു. ബോളിവുഡില്‍ തുടർച്ചയായി അഞ്ച് വർഷമായി ഒരേ കാര്യം ആവർത്തിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

"നമ്മുടെ ഇൻഡസ്ട്രിയിൽ (ബോളിവുഡില്‍), വർഷങ്ങളായി ഒരേ ആശയങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുന്നു - പ്രേക്ഷകർക്ക് ബോറടിക്കുമ്പോൾ മാത്രമേ അവര്‍ അത് നിർത്തുകയുള്ളൂ. അരക്ഷിതാവസ്ഥ വളരെയധികം വളർന്നിരിക്കുന്നു. ഒരു ഫോർമുല പ്രവർത്തിച്ചാൽ, എല്ലാവരും അത് ഉപയോഗിച്ചുകൊണ്ടിരിക്കുകയും അമിതമായി ഉപയോഗിക്കുകയും ചെയ്യുന്നു. 

ഏറ്റവും മോശം കാര്യം, ഇപ്പോൾ ഒരു കാര്യത്തിന്‍റെ 2, 3, 4 ഭാഗങ്ങള്‍ നിർമ്മിക്കുന്നത് തുടരുന്നു എന്നതാണ്. പണമില്ലാതെ പാപ്പരായി പോകും പോലെ, ഇത് സര്‍ഗാത്മകതയില്ലാതെ പാപ്പരായി പോകുന്നതിന് തുല്യമാണ്. തുടക്കം മുതൽ തന്നെ നമ്മുടെ ഇൻഡസ്ട്രി  പാട്ടുകളും കഥകളും മോഷ്ടിച്ചിട്ടുണ്ട്" അദ്ദേഹം പറഞ്ഞു.

"കള്ളന്മാർക്ക് എങ്ങനെ സർഗ്ഗാത്മകത പുലർത്താൻ കഴിയും? നമ്മൾ ദക്ഷിണേന്ത്യയില്‍ നിന്നും പലതും പകർത്തിയിട്ടുണ്ട്. ചില ജനപ്രിയ സിനിമകളിൽ പോലും ഇത്തരത്തില്‍ കോപ്പിയടിച്ച രംഗങ്ങളുണ്ട്. ഇത് വളരെ സാധാരണമായിത്തീർന്നിരിക്കുന്നു, ആരും അതിനെ ചോദ്യം ചെയ്യുന്നില്ല." എന്നും താരം പറയുന്നു.

നേരത്തെ സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി ബോക്സോഫീസില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കത്തത് സംബന്ധിച്ച ചോദ്യത്തിനും  നവാസുദ്ദീൻ സിദ്ദിഖി തന്‍റെ നയം വ്യക്തമാക്കിയിരുന്നു. ഒരു പടം പരാജയപ്പെടുന്നതില്‍ താരത്തെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്‍റെ സംവിധായകന് അടക്കം അതില്‍ പങ്കുണ്ടെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം.

ഗോവന്‍ കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനായ കോസ്റ്റാവോയും സ്വര്‍ണ്ണകള്ളക്കടത്ത് മാഫിയയും തമ്മിലുള്ള പോരാട്ടം ചിത്രീകരിക്കുന്ന ചിത്രമാണ് നവാസുദ്ദീൻ സിദ്ദിഖിയുടെ പുതിയ ചിത്രം. ഒടിടി റിലീസായി എത്തിയ ചിത്രം സീ 5ലാണ് എത്തിയിരിക്കുന്നത്. 

 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക