ആരും തിരിച്ചറിഞ്ഞില്ല, നയന്‍സും വിഘ്നേഷും ക്യൂ നിന്ന് ദില്ലി റന്‍റോറന്‍റില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറല്‍

Published : Nov 23, 2024, 09:13 AM ISTUpdated : Nov 23, 2024, 09:14 AM IST
ആരും തിരിച്ചറിഞ്ഞില്ല, നയന്‍സും വിഘ്നേഷും ക്യൂ നിന്ന് ദില്ലി റന്‍റോറന്‍റില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറല്‍

Synopsis

നയൻതാരയും വിഘ്‌നേഷ് ശിവനും ദില്ലിയിൽ ജന്മദിനം ആഘോഷിക്കുന്നതിനിടെ, ഒരു സാധാരണ റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായി. 

ദില്ലി: താരദമ്പതികളായ നയൻതാരയും വിഘ്‌നേഷ് ശിവനും അടുത്തിടെ നയന്‍താരയുടെ ജന്മദിനം ആഘോഷിക്കാൻ ദില്ലിയില്‍ എത്തിയിരുന്നു. ഇരുവരും കൊണാട്ട് പ്ലേസിലെ ഒരു സാധാരണ റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍.

ജനക്കൂട്ടത്തിന്‍റെ ഒരു ശല്യവും ഇല്ലാതെ അവർ ഭക്ഷണം ആസ്വദിക്കുന്നതാണ്  ഒരു വീഡിയോയില്‍ കാണുന്നത്. തങ്ങളുടെ ഡിന്നര്‍ ഡേറ്റിന്‍റെ വീഡിയോ വിഘ്നേഷ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങളെ ദില്ലിയില്‍ ആരും തിരിച്ചറിഞ്ഞില്ലെന്നും 30 മിനുട്ടോളം ക്യൂവില്‍ നിന്നാണ് തങ്ങള്‍ക്ക് സീറ്റ് കിട്ടിയത് എന്ന് വിഘ്നേഷ് പോസ്റ്റില്‍ പറയുന്നു. 

വിഘ്‌നേഷും നയൻതാരയും തങ്ങളുടെ ഇരട്ടക്കുട്ടികൾക്കൊപ്പമാണ് കുത്തബ് മിനാര്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് താര ദമ്പതികൾ ദില്ലിയിലെ പ്രാദേശിക ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. സെലിബ്രിറ്റികളെന്ന് നാട്ടുകാര്‍ തിരിച്ചറിയാതെ ക്യൂവില്‍ കാത്തുനിന്ന് ഇവര്‍ ഭക്ഷണം ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം. 

തലസ്ഥാനത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിലും താര ദമ്പതികളെ ആരും ശ്രദ്ധിച്ചില്ല. നവംബർ 17 ഞായറാഴ്ച നയൻതാര എയര്‍പോര്‍ട്ട് ലോഞ്ചില്‍ വച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. 

നയൻതാര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താരയുടെ ജന്മദിനത്തില്‍ റിലീസായിരുന്നു. നയൻതാരയും വിഘ്നേഷും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് ഈ ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം. അതേ സമയം ദമ്പതികള്‍ ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ നയൻതാര: ബിയോണ്ട് ദി ഫെയറി ടെയില്‍  ഉപയോഗിച്ചതിന്‍റെ പേരില്‍ നയന്‍താരയും ധനുഷും തമ്മിലുള്ള തര്‍ക്കം വലിയ വാര്‍ത്തയായിരുന്നു. 

അതേ സമയം നയൻതാര: ബിയോണ്ട് ദി ഫെയറി ടെയില്‍ ഡോക്യുമെന്‍ററിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് വിവരം. അതേ സമയം ഈ ചിത്രത്തിന് വേണ്ടി സഹകരിച്ച താരങ്ങള്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും നന്ദി അറിയിച്ച് നയന്‍താര ഒരു കത്ത് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

ട്വിസ്റ്റുകള്‍ ഒന്നും ഇല്ല, പ്രവചിക്കപ്പെട്ട ക്ലൈമാക്സോ: ധനുഷ് ഐശ്വര്യ വിവാഹ മോചനത്തില്‍ വിധി ദിനം തീരുമാനമായി

'നയന്‍താര ആ പറഞ്ഞത് ശരിയായ കാര്യമല്ല': പ്രതികരിച്ച് ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ


 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത