Nayanthara Vignesh Shivan Wedding : വിവാഹ ക്ഷണക്കത്ത് വൈറല്‍; നയന്‍താരയ്ക്കും വിഘ്നേഷിനും ആശംസകളുമായി ആരാധകര്‍

Published : Jun 08, 2022, 10:26 AM IST
Nayanthara Vignesh Shivan Wedding : വിവാഹ ക്ഷണക്കത്ത് വൈറല്‍; നയന്‍താരയ്ക്കും വിഘ്നേഷിനും ആശംസകളുമായി ആരാധകര്‍

Synopsis

മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന താരവിവാഹമാണ് നയന്‍താരയുടെയും (Nayanthara) വിഘ്നേഷ് ശിവന്‍റെയും (Vignesh Shivan) വിവാഹം. തങ്ങള്‍ക്കിടയിലെ അടുപ്പം ഇരുവരും പരസ്യമാക്കിയ കാലം മുതല്‍ വിവാഹം എപ്പോഴാണെന്ന ചോദ്യം ആരാധകര്‍ക്കിടയിലുണ്ട്. വിവാഹനിശ്ചയം ഇരുവരും ആരാധകരെ അറിയിച്ചില്ലെങ്കിലും വിവാഹക്കാര്യം അങ്ങനെയല്ല. നാളെ മഹാബലിപുരത്തുവച്ച് നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണ്. വിവാഹ ക്ഷണപത്രത്തിന്‍റെ വീഡിയോ രൂപവും പ്രചരിക്കുന്നുണ്ട്.

മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള ഡ്രസ് കോഡ് അടക്കമുള്ള കാര്യങ്ങള്‍ ക്ഷണക്കത്തില്‍ അറിയിച്ചിട്ടുണ്ട്. എത്തനിക് പേസ്റ്റര്‍സ് ആണ് ഡ്രസ് കോഡ്.

ALSO READ : അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു

വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ​ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.  തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്. അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാക്ഷികളെയും അറിയിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത