പൃഥ്വിരാജിന്റെ അല്ലിമോളെ കാണാന്‍ നസ്രിയയും ഫഹദും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By Web TeamFirst Published Jan 16, 2020, 7:11 PM IST
Highlights

ഡിസംബറിലാണ് നസ്രിയയുടെ പിറന്നാള്‍. അന്ന് നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന പൃഥ്വിരാജ് വീട്ടില്‍ നസ്രിയയെ കാണാനായി ഒരാള്‍ കൂടി കാത്തിരിപ്പുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. മകളുടെ കാര്യമായിരുന്നു പൃഥ്വി അന്ന് ഉദ്ദേശിച്ചത്.
 

നസ്രിയയുമായുള്ള സഹോദരതുല്യമായ ബന്ധത്തെക്കുറിച്ച് പൃഥ്വിരാജ് മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. താന്‍ 'നച്ചു' എന്ന് വിളിക്കുന്ന നസ്രിയ ഇപ്പോള്‍ ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്നും മകള്‍ അലംകൃതയുടെ അടുത്ത സുഹൃത്താണ് അവളെന്നും പൃഥ്വി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നസ്രിയയും ഫഹദുമൊത്ത് പൃഥ്വിയുടെ മകള്‍ അലംകൃതയെ കാണാന്‍ പൃഥ്വിയുടെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

 

ഫഹദിനും നസ്രിയയ്ക്കുമൊപ്പം 'അല്ലി' എന്ന് വിളിപ്പേരുള്ള അലംകൃതയുമായി സൗഹൃദം പങ്കിടാന്‍ ഒരാള്‍ കൂടി എത്തിയിരുന്നു. 'ഓറിയോ' എന്ന് പേരിട്ടിരിക്കുന്ന നസ്രിയയുടെ നായ്ക്കുട്ടിയയെയാണ് പൃഥ്വിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ ഇരുവരും ഒപ്പം കൂട്ടിയത്. 

 

'ഓറിയോ'യോട് ദീര്‍ഘകാല പരിചയം ഉള്ളതുപോലെയാണ് അലംകൃതയുടെ പെരുമാറ്റം. നായക്കുട്ടിയ്ക്ക് ഷെയ്ക്ഹാന്‍ഡ് നല്‍കുകയും മടിയില്‍ ഇരുത്തുകയും ചെയ്യുന്നുണ്ട് അലംകൃത.

 

ഡിസംബറിലാണ് നസ്രിയയുടെ പിറന്നാള്‍. അന്ന് നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന പൃഥ്വിരാജ് വീട്ടില്‍ നസ്രിയയെ കാണാനായി ഒരാള്‍ കൂടി കാത്തിരിപ്പുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. മകളുടെ കാര്യമായിരുന്നു പൃഥ്വി അന്ന് ഉദ്ദേശിച്ചത്. വൈകാതെ താനെത്തുമെന്ന് അന്ന് നസ്രിയ ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് പാലിച്ചിരിക്കുകയാണ് നസ്രിയ ഇപ്പോള്‍.

 

പുതിയ സിനിമയ്ക്കുവേണ്ടി ശരീരഭാരം കുറച്ച ലുക്കിലാണ് പുറത്തെത്തിയ ചിത്രങ്ങളില്‍ ഫഹദ് ഫാസില്‍. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'മാലിക്' എന്ന ചിത്രത്തിനുവേണ്ടി ഫഹദ് തന്റെ ശരീരഭാരം 20 കിലോയാണ് കുറച്ചിരിക്കുന്നത്. 

click me!