ഞങ്ങളുടെ രാജകുമാരൻ; 'ജൂനിയർ ചീരു'വിന്റെ ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ

Web Desk   | Asianet News
Published : Feb 15, 2021, 09:18 PM ISTUpdated : Mar 14, 2021, 04:30 PM IST
ഞങ്ങളുടെ രാജകുമാരൻ; 'ജൂനിയർ ചീരു'വിന്റെ ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ

Synopsis

കഴിഞ്ഞ ദിവസം മകനെ ആരാധകർക്കു പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ മേഘ്നയും പങ്കുവച്ചിരുന്നു.

ളരെ അടുത്ത സുഹൃത്തുക്കളാണ് നസ്രിയയും മേഘ്ന രാജും. ചിരഞ്ജീവി സർജയുടെ വിയോ​ഗ വേളയിൽ മേഘ്നയുടെ കൂടെ കരുത്തായി നിന്നവരിൽ ഒരാൾ നസ്രിയ ആണ്. ഇപ്പോഴിതാ, മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും മകനായ ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നസ്രിയ. 

'ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു കുഞ്ഞേ' എന്നാണ് നസ്രിയ കുറിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നസ്രിയ ചിത്രങ്ങൾ ഷെയർ ചെയ്തത്.

കഴിഞ്ഞ ദിവസം മകനെ ആരാധകർക്കു പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ മേഘ്നയും പങ്കുവച്ചിരുന്നു.
കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക