Latha Sangaraju : ഹോളിയില്‍ കളറായി 'നീലക്കുയിൽ റാണി', തരംഗമായി ലതയുടെ ചിത്രങ്ങള്‍

Web Desk   | Asianet News
Published : Mar 31, 2022, 04:27 PM IST
 Latha Sangaraju : ഹോളിയില്‍ കളറായി 'നീലക്കുയിൽ റാണി',  തരംഗമായി ലതയുടെ ചിത്രങ്ങള്‍

Synopsis

ലത കഴിഞ്ഞ ദിവസം പങ്കുവച്ച ഹോളി സ്‌പെഷ്യല്‍ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാരിക്കുന്നത്. ഹാപ്പി ഹോളി എന്ന ക്യാപ്ഷനോടെയാണ് കളറില്‍ തിളങ്ങിനില്‍ക്കുന്ന ചിത്രങ്ങള്‍ ലത പങ്കുവച്ചത്.  

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'നീലക്കുയില്‍' പരമ്പര (Neelakkuyil serial) അവസാനിച്ച് നാളേറെയായെങ്കിലും അതിലെ താരങ്ങളെയൊന്നും തന്നെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ലത സംഗരാജു (Latha sangaraju) അവതരിപ്പിച്ച 'റാണി'യെന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മറുഭാഷയില്‍ നിന്നെത്തിയ താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റുന്ന അവസ്ഥയുണ്ടായിരുന്നു. 'ആദിത്യന്‍', 'റാണി', 'കസ്‍തൂരി' തുടങ്ങിയ കഥാപാത്രങ്ങളായിരുന്നു പരമ്പരയില്‍ ലീഡ് റോളിലുണ്ടായിരുന്നത്. പത്രപ്രവര്‍ത്തകനായ 'ആദിത്യന്‍' കാട്ടില്‍ അകപ്പെടുന്നതും അവിടെനിന്ന് കസ്തൂരി എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടി വന്നതുമായിരുന്നു പരമ്പരയുടെ തുടക്കം. നാട്ടിലെത്തി നാട്ടില്‍ താന്‍ പ്രണയിച്ച 'റാണി'യേയും വിവാഹം കഴിക്കാന്‍ 'ആദിത്യന്‍' നിര്‍ബന്ധിതനാകുന്നു. വനമകളായ 'കസ്‍തൂരി' ഡോക്ടറാകുന്നിടത്തായിരുന്നു മനോഹരമായ പരമ്പര അവസാനിച്ചത്.

'കസ്‍തൂരി'യോട് വെറുപ്പും വിദ്വേഷവും വച്ചുപുലര്‍ത്തുന്ന കഥാപാത്രമായിരുന്നു പരമ്പരയിലെ 'റാണി'. നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആയിരുന്നെങ്കിലും ചെറിയൊരു സഹതാപം പ്രേക്ഷകര്‍ക്ക് 'റാണി'യോടുണ്ടായിരുന്നു. പരമ്പരയുടെ അവസാനം 'റാണി' നല്ലൊരു കഥാപാത്രമായി എത്തുക കൂടി ചെയ്തതോടെ റാണിയായെത്തിയ ലത സംഗരാജു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി. 'നീലക്കുയില്‍' അവസാനിച്ചശേഷം, മലയാളികളെ ഏറെ ഇഷ്‍ടമാണെന്നും, അവസരം വന്നാല്‍ ഇനിയും മലയാളത്തിലേക്ക് എത്തുമെന്നും ലത സംഗരാജു പറയുകയും ചെയ്തു. ലോക്ക്ഡൗണിലായിരുന്നു ലതയുടെ വിവാഹം നടന്നത്. വിവാഹ വിശേഷങ്ങളടക്കം എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കൂടാതെ താനൊരു കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്ന് ലത അറിയിച്ചതും ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. തെലുങ്ക് സ്റ്റൈലിലുള്ള വിവാഹവും, ഏഴാം മാസത്തിലെ കൂട്ടികൊണ്ടുപോകലുമെല്ലാം ലതയുടെ ആരാധകര്‍ തരംഗമാക്കി. സോഷ്യല്‍മീഡിയയില്‍ സജീവമായ ലതയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗമാണ്.  അടുത്തിടെ ലത തുടങ്ങിയ യൂട്യൂബ് ചാനലും ആരാധകര്‍ ഇരുകയ്യോടേയും സ്വീകരിച്ചിരുന്നു.


ലത കഴിഞ്ഞദിവസം പങ്കുവച്ച ഹോളി സ്‌പെഷ്യല്‍ (holy special) ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഹാപ്പി ഹോളി എന്ന ക്യാപ്ഷനോടെയാണ് കളറില്‍ തിളങ്ങിനില്‍ക്കുന്ന ചിത്രങ്ങള്‍ ലത പങ്കുവച്ചത്. 'നീലക്കുയിലി'ല്‍ 'കസ്‍തൂരി'യായെത്തിയ സ്‌നിഷയടക്കം നിരവധി ആരാധകരും താരങ്ങളും ലതയുടെ ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് പിന്നാലെ ബിഹൈന്‍ഡ് വീഡിയോയും ലത സംഗരാജു പങ്കുവച്ചിട്ടുണ്ട്. റാണിചേച്ചി പഴയ ലുക്കിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷം, എപ്പോഴാണ് തിരികെ മലയാളം മിനിസ്‌ക്രീനിലേക്ക് തിരികയെത്തുക എന്നെല്ലാമാണ് ആരാധകര്‍ തിരക്കുന്നത്. മലയാളികളെ ഇഷ്‍ടമാണെന്ന് പറയുന്ന ലത സംഗരാജു, നല്ലൊരു വേഷം കിട്ടിയാല്‍ മലയാളത്തിലേക്ക് തിരികെയെത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ചിത്രങ്ങള്‍ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക