വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായിരുന്നു, മാതാപിതാക്കള്‍ പ്രതികരിച്ചത് ഇങ്ങനെ: നേഹ ധൂപിയ

Published : May 17, 2023, 02:29 PM IST
വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായിരുന്നു, മാതാപിതാക്കള്‍ പ്രതികരിച്ചത് ഇങ്ങനെ:  നേഹ ധൂപിയ

Synopsis

2018 മെയ് 10 നാണ് ഒരു ഗുരുദ്വാരയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ  അംഗദ് ബേദിയെ നേഹ ധൂപിയ വിവാഹം കഴിച്ചത്. 

മുംബൈ: നടൻ അംഗദ് ബേദിയുമായുള്ള നേഹ ധൂപിയയുടെ വിവാഹം പെട്ടെന്ന് നടന്നത് ഏറെ അഭ്യൂഹങ്ങള്‍ ആ സമയത്ത് ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ വിവാഹത്തിന് മുമ്പ് ഗർഭിണിയായതിനെ കുറിച്ചും അത് സംബന്ധിച്ച മാതാപിതാക്കളുടെ പ്രതികരണത്തെ കുറിച്ചും തുറന്നു പറയുകയാണ് നേഹ ധൂപിയ. ഒരു അഭിമുഖത്തിലാണ് തന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ താരം വെളിപ്പെടുത്തിയത്.

2018 മെയ് 10 നാണ് ഒരു ഗുരുദ്വാരയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ  അംഗദ് ബേദിയെ നേഹ ധൂപിയ വിവാഹം കഴിച്ചത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഈ വാര്‍ത്ത. തന്‍റെ ഇൻസ്റ്റാഗ്രാമിൽ ഒരു കൂട്ടം ചിത്രങ്ങൾ പങ്കിട്ടാണ് ഈ വിവരം ലോകത്തോട് അറിയിച്ചത്. തുടർന്ന് ആ വര്‍ഷം നവംബറിൽ നേഹ  മകൾ മെഹർ ധൂപിയ ബേദിക്ക് ജന്മം നൽകി. 2021ൽ ജനിച്ച ഗുരിഖ് സിംഗ് ധൂപിയ ബേദി എന്നൊരു മകനും നേഹ അംഗദ് ദമ്പതികള്‍ക്കുണ്ട്.

ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ, വിവാഹത്തിന് മുമ്പ് ഗർഭിണിയായതിനെ കുറിച്ചും തന്റെ വീട്ടുകാരോട് താൻ വാർത്ത നൽകിയതിനെ കുറിച്ചും നേഹ തുറന്നുപറഞ്ഞു.  "ഞങ്ങൾക്ക് ഒരു നോൺ ലീനിയർ കല്യാണമാണ് നടത്തിയത്. ഞങ്ങൾ വിവാഹിതരാകുന്നതിന് മുമ്പ് ഞാന്‍ ഗർഭിണിയായിരുന്നു. അതിനാൽ ഞങ്ങൾ ഇത് എന്‍റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അത് ആശങ്കയിലാക്കി. വീട്ടുകാര്‍  എനിക്ക് രണ്ടര ദിവസത്തെ സമയം അനുവദിച്ചു, മുംബൈയില്‍ പോയി വിവാഹം കഴിക്കാൻ.പക്ഷെ 72 മണിക്കൂറില്‍ ഞങ്ങള്‍ ഒരു തീരുമാനിച്ചു . നമുക്ക് വിവാഹം കഴിക്കാം" - നേഹ പറയുന്നു. 

തന്റെ ഗർഭധാരണത്തെക്കുറിച്ച് നിരവധി മോശം കമന്റുകൾ വന്നിരുന്നതായും നേഹ ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. “എന്‍റെ തീരുമാനങ്ങള്‍ ആരെയും വേദനിപ്പിക്കുന്നതല്ല. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നതും നിങ്ങൾ ഇഷ്ടപ്പെടുന്നതുമായ കാര്യങ്ങള്‍ ഞങ്ങള്‍  ഞങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് നോക്കുന്നതും ഒരു ദോഷവുമില്ല,” താരം കൂട്ടിച്ചേർത്തു.

രാംചരണിനും ഭാര്യയ്ക്കും എതിരെ പരാമര്‍ശം: യുവാവിനെതിരെ ആക്രമണം

നിശ്ചയിച്ച വിവാഹത്തില്‍ നിന്നും തെലുങ്ക് നടന്‍ ശര്‍വാനന്ദ് പിന്മാറിയോ?; സത്യം ഇതാണ്.!

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക