എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് യുഎസില്‍ ടെക്കിയായ രക്ഷിത റെഡ്ഡിയുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്നും നടന്‍ ശര്‍വാനന്ദ് പിന്‍മാറിയെന്ന് ചില അഭ്യൂഹങ്ങള്‍ ടോളിവുഡില്‍ പരന്നു. 

ഹൈദരാബാദ്: ടോളിവുഡിലെ യുവനിരയില്‍ ശ്രദ്ധേയനായ നടനാണ് ശര്‍വാനന്ദ്. കഴിഞ്ഞ ജനുവരിയിലാണ് നടന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞത്. തെലുങ്ക് സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വലിയ ചടങ്ങായിരുന്നു ഈ വിവാഹ നിശ്ചയം. ചിരഞ്ജീവി. രാം ചരൺ, അദിതി റാവു ഹൈദരി, അഖിൽ അക്കിനേനി തുടങ്ങിയ വന്‍ താര നിര തന്നെ ചടങ്ങിന് എത്തി.

എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് യുഎസില്‍ ടെക്കിയായ രക്ഷിത റെഡ്ഡിയുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്നും നടന്‍ ശര്‍വാനന്ദ് പിന്‍മാറിയെന്ന് ചില അഭ്യൂഹങ്ങള്‍ ടോളിവുഡില്‍ പരന്നു. പ്രത്യേകിച്ച് വിവാഹ നിശ്ചയത്തിന് ശേഷം ഉടന്‍ തന്നെ വിവാഹ തീയതി പ്രഖ്യാപിക്കും എന്നാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് അപ്ഡേറ്റുകള്‍ ഒന്നും കാണാതായതോടെയാണ് ഈ വാര്‍ത്ത പരന്നത്. 

എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍റെ പിആര്‍ ടീം. ഹൈദരാബാദ് ടൈംസിനോട് ശര്‍വാനന്ദിന്‍റെ ടീം പ്രതികരിച്ചത് ഇങ്ങനെയാണ്, “ശർവാനന്ദും രക്ഷിതയും വേർപിരിഞ്ഞുവെന്ന വാര്‍ത്ത ശരിയല്ല. അവർ ഉറപ്പിച്ച വിവാഹത്തില്‍ സന്തുഷ്ടരാണ്. ശ്രീറാം ആദിത്യയ്‌ക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ശർവാനന്ദ്. അദ്ദേഹം ലണ്ടനിൽ 40 ദിവസത്തെ ഷെഡ്യൂൾ പൂർത്തിയാക്കി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. വിവാഹത്തിന് മുന്‍പായി നേരത്തെ ഏറ്റ ജോലികള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കുകയാണ് അദ്ദേഹം" -വാര്‍ത്തയില്‍ ശര്‍വാനന്ദിന്‍റെ ടീം അംഗം പറഞ്ഞു. 

സംവിധായകൻ ശ്രീറാം ആദിത്യയ്‌ക്കൊപ്പമുള്ള തന്‍റെ അടുത്ത പ്രോജക്റ്റിന്‍റെ തിരക്കിലാണ് ശർവാനന്ദ്. ടിജി വിശ്വ പ്രസാദ് നിർമ്മിക്കുന്ന ചിത്രം പീപ്പിൾ മീഡിയ ഫാക്ടറി ബാനറിന്‍റെ കീഴിലാണ് ഒരുക്കുന്നത്.

'ഷിജു, പാറയില്‍ വീട്, നീണ്ടകര'; 'കേരള ക്രൈം ഫയല്‍സ്' : വെബ് സീരിസ് ടീസര്‍ പുറത്ത്

അണ്ഡം ശീതീകരിക്കാന്‍ വിവാഹത്തിന് മുന്‍പ് തന്നെ തീരുമാനിച്ചു രാം ചരണിന്‍റെ ഭാര്യ ഉപാസന