നടന്‍റെ നാലാം വിവാഹ മോചനം; ഇത്തവണ വിവാഹം കഴിഞ്ഞ് നാലാം ദിവസം

Published : Mar 31, 2019, 09:16 PM IST
നടന്‍റെ നാലാം വിവാഹ മോചനം; ഇത്തവണ വിവാഹം കഴിഞ്ഞ് നാലാം ദിവസം

Synopsis

വിവാഹവം കഴിഞ്ഞ് നാലാം ദിവസം വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് ഹോളിവുഡ് താരം നിക്കോളാസ്. ഇത് നാലാം വിവാഹമോചനമാണ് നിക്കോളാസിന്‍റെത്. 

വിവാഹവം കഴിഞ്ഞ് നാലാം ദിവസം വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് ഹോളിവുഡ് താരം നിക്കോളാസ് കേജ്. നിക്കോളാസിന്‍റെ നാലാം വിവാഹമോചനമാണിത്. ശനിയാഴ്ചയാണ് കാമുകി എറിക്കാ കൊയക്കയുമായി കേജ് വിവാഹതിനായത്. നടിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്ക ശനിയാഴ് വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. എന്നാല്‍ ബുധനാഴ്ച കേജ് വിവാഹ മോചനത്തിനുള്ള അപേക്ഷ നല്‍കുകയായിരുന്നു. 

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇരുവരും  പ്രണയത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് നാല് ദിവസം മാത്രം കഴിയുമ്പോള്‍ വിവാഹ മോചനം നടത്തുന്നത് എന്തിനാണെന്ന്  വ്യക്തമല്ല. 2004 ല്‍ ചലച്ചിത്ര താരം ആലിസ് കിമ്മിനെ വിവാഹം ചെയ്തിരുന്നു.  2016ലാണ് ആ ബന്ധം വേര്‍പിരിഞ്ഞത്. ഇതായിരുന്നു നിക്കോളാസിന്‍റെ മൂന്നാം വിവാഹം.

1995ല്‍, 31ാം വയസിലായിരുന്നു നിക്കോളാസിന്‍റെ ആദ്യ വിവാഹം. അമേരിക്കന്‍ നടിയായ പട്രീഷ്യ അഖ്വറ്റെയായിരുന്നു ആദ്യ ഭാര്യ. 2001ല്‍ പട്രീഷ്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ കേജ് 2002ല്‍ ഗായികയും ഗാനരചയിതാവുമായ ലിസ  മേരിയെ വിവാഹം കഴിച്ചു. ഇവരുമായുള്ള ബന്ധം 2004 ല്‍ അവസാനിക്കുകയും ആ വര്‍ഷം തന്നെയായിരുന്നു ചലച്ചിത്ര താരം ആലിസ് കിമ്മിനെ വിവാഹം ചെയ്തതും. 2016ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. 

ഓസ്കാർ, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്ടർസ് ഗിൽഡ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള താരമാണ് കേജ്.നടിയായ ക്രിസ്റ്റീന ഫുള്‍ടണുമായി 1988 മുതല്‍  ബന്ധം പുലര്‍ത്തിയിരുന്ന കേജിന് അവരില്‍ ഒരു മകനുണ്ട്.  

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും