
തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ മരുമകളും നടിയും നിര്‍മ്മാതാവുമായ നിഹാരിക കോനിഡെലയും ബിസിനസുകാരനായ ഭർത്താവ് ചൈതന്യ ജൊന്നലഗദ്ദയും വേര്‍പിരിഞ്ഞു. വിവാഹ ബന്ധം വേര്‍പെടുത്തിയ കാര്യം നിഹാരിക തന്നെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചത്.
മാസങ്ങളായി നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ് നിഹാരിക തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകളില്‍ ചൈതന്യയുമായുള്ള വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചൈതന്യയും ഞാനും പരസ്പരം സമ്മതത്തോടെ വേർപിരിയാന്‍ തീരുമാനിച്ചു. ഇത്തരം ഒരു തൂണുപോലെ നിന്ന് പിന്തുണച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി. ഒരു പുതിയ കാര്യത്തിലാണ് ഇപ്പോള്‍ ഇതില്‍ മുന്നോട്ട് പോകാന്‍ കുറച്ച് സ്വകാര്യമായ സമയം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങൾ എന്നെ മനസ്സിലാക്കിയതിന് നന്ദി -നിഹാരിക കോനിഡെല സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.
2020 ഡിസംബറിൽ ഉദയ്പൂരിലെ ചിരഞ്ജീ, രാംചരണ്‍ അടക്കം താര കുടുംബത്തിന്‍റെയും, ചൈതന്യയുടെ കുടുംബത്തിന്‍റെയും സാന്നിധ്യത്തിൽ നിഹാരികയും ചൈതന്യയും വിവാഹിതരയാത്. നിഹാരിക ഇപ്പോൾ തന്‍റെ പിങ്ക് എലിഫന്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരു സീരിസ് നിർമ്മിക്കുകയാണ്. ഇതിന്‍റെ വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.
നടനും നിർമ്മാതാവുമായ നാഗേന്ദ്ര ബാബുവിന്‍റെയും പത്മജ കോനിഡെലയുടെയും മകളാണ് നിഹാരിക ർ. നടന്മാരായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും മരുമകളാണ്. അവളുടെ സഹോദരൻ വരുൺ തേജ് തെലുങ്ക് സിനിമ രംഗത്തെ പ്രമുഖ നടനാണ്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ചൈതന്യയ്ക്കൊപ്പം അല്ലാതെ സഹോദരൻ വരുൺ തേജിന്‍റെ വിവാഹ നിശ്ചയത്തിന് നിഹാരിക പങ്കെടുത്തപ്പോഴാണ് ഇരുവരുടെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നത്. നിഹാരികയും ചൈതന്യയും ഇതിന് പുറമേ സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ചുള്ള പോസ്റ്റുകള്‍ എല്ലാം ഡിലീറ്റ് ചെയ്തിരുന്നു.
'മാവീരൻ' മാസും കോമഡിയും, സൂപ്പര്‍ ഹീറോയും: ശിവകാര്‍ത്തികേയൻ ചിത്രത്തിന്‍റെ ട്രെയിലര്‍
ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണി ജോസഫും ഒന്നിക്കുന്നു
Asianet News Live : ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം