2018 എന്ന ചിത്രത്തോട് കൂടി ബോക്‌സ് ഓഫീസിൽ വന്‍ തരംഗം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്‍റണി. 200 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രമാണ് 2018. ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ചെന്നൈ: തെന്നിന്ത്യയിലെ പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ പുതിയ അപ്ഡേറ്റുമായി രംഗത്ത്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മികച്ച കഥകൾ കണ്ടുപിടിച്ച് മികച്ച ടെക്നീഷ്യന്മാര്‍ക്കൊപ്പം സ്ക്രീനില്‍ എത്തിക്കുകയും നിർമിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ ഇത്തവണ ജൂഡ് ആന്റണി ജോസഫുമായാണ് കൈകോര്‍ക്കുന്നത്.
2018 എന്ന ചിത്രത്തോട് കൂടി ബോക്‌സ് ഓഫീസിൽ വന്‍ തരംഗം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്‍റണി. 200 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രമാണ് 2018. ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷൻ സ്വന്തമാക്കുകയും ചെയ്‍തിരുന്നു. ജൂൺ 7 മുതൽ 2018 ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.
ഇത്തവണ ലൈക്ക പ്രൊഡക്ഷൻസുമായി ജൂഡ് ആന്റണി ഒന്നിക്കുമ്പോൾ മികച്ച ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് തീർച്ച. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലൈക്ക ഉടൻ പുറത്ത് വിടും. പി ആർ ഒ - ശബരി
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് 2018 ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂഡിനൊപ്പം അഖില്‍ പി ധര്‍മജനും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി കെ പദ്‍മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് '2018' നിര്‍മിച്ചത്.
പുതിയ ചിത്രത്തിന്‍റെ ട്രെയിലറില്‍ ടാഗോറിനെ അപമാനിച്ചു: കരണ്‍ ജോഹറിനെതിരെ പ്രതിഷേധം
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; അഞ്ചാം സീസണിൽ ആഞ്ഞടിച്ചത് 'മാരാർ തരംഗം' തന്നെ

