
പരമ്പരയില്‍ അടുത്തിടെ ക്രിസ്മസ് ദിനത്തില്‍ ജൂഹി റുസ്തഗി കൈകാര്യം ചെയ്യുന്ന ലച്ചു എന്ന കഥാപാത്രത്തിന്‍റെ വിവാഹം എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നു. ഉപ്പും മുളകിലെ ലച്ചുവിന്റെ കല്യാണം. യഥാര്‍ത്ഥ ജീവിതത്തിലെ വിവാഹം പോലെ സിനിമാറ്റിക് ടച്ച് നല്‍കിയായിരുന്നു ചിത്രീകരണം.
മകളുടെ വിവാഹമെന്ന പോലെ തനിക്ക് വളരെ വൈകാരികമായിരുന്നു കഥാപാത്രത്തിന്‍റെ വിവാഹം ലൊക്കേഷനെന്ന് തുറന്നുപറയുകയാണ് നിഷ. ലച്ചു യാത്ര പറയുമ്പോള്‍ കരഞ്ഞിരുന്നു. ചിരിച്ചുകൊണ്ട് ഭര്‍ത്താവിനൊപ്പം പോകണമന്ന് നീലു ലച്ചുവിനെ ഉപദേശിച്ചിരുന്നു. സമാന കാര്യം താന്‍ സ്വന്തം മകളോടും പറഞ്ഞിരുന്നതായി നിഷ പറയുന്നു.
മൂത്ത മകളുടെ വിവാഹദിനത്തില്‍ ഇതുപോലൊരു സംഭവമുണ്ടായിരുന്നു. അവള്‍ സങ്കടപ്പെട്ടപ്പോള്‍ ഇതു തന്നെയാണ് ഞാന്‍ പറഞ്ഞത്. ലച്ചുവിനോടും അതേ കാര്യമാണ് പറഞ്ഞത്. ഹൃദയത്തില്‍ നിന്നും വന്ന വാക്കുകളായിരുന്നു അതെന്നും നിഷ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.