ഇതിപ്പോ 'അമ്മയും മക്കളും' എന്നല്ലല്ലോ 'മൂന്ന് സഹോദരിമാര്‍' എന്നല്ലെ പറയേണ്ടത്

Web Desk   | Asianet News
Published : Mar 04, 2020, 03:20 PM ISTUpdated : Mar 04, 2020, 03:29 PM IST
ഇതിപ്പോ 'അമ്മയും മക്കളും' എന്നല്ലല്ലോ 'മൂന്ന് സഹോദരിമാര്‍' എന്നല്ലെ പറയേണ്ടത്

Synopsis

താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ രണ്ട് മക്കളോടുകൂടിയുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

നീലു എന്ന നീലിമ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. സിനിമകളിലും സീരിയലുകളിലും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകും പരമ്പരയിലെ നീലുവാണ് നിഷാ സാരംഗിനെ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിച്ചതെന്നുവേണം പറയാന്‍.

താന്‍  കുടുംബത്തിലെ മാനസിക സന്തോഷങ്ങള്‍ അനുഭവിക്കുന്നത് ഉപ്പും മുളകിലൂടെയുമാണ് എന്ന് നിഷ പല തവണ പറഞ്ഞിട്ടുണ്ട്. സ്വാഭാവികതയുള്ള അഭിനയശൈലിയ്ക്ക് മുന്‍തൂക്കമുള്ള ഉപ്പും മുളകും പരമ്പരയില്‍ താരം പ്രേക്ഷകപ്രശംസനേടിയാണ് മുന്നേറുന്നത്. തന്മയത്തത്തോടെയുള്ള അഭിനയത്തിന് താരത്തിന്റെ നാടകജീവിതം ഉപകരിച്ചുവെന്നും താരം പറഞ്ഞിട്ടുണ്ട്.

നിഷാ സാരംഗ് രണ്ട് പെണ്‍മക്കളുടെ അമ്മയാണെന്ന് പറഞ്ഞാല്‍ എല്ലാവരും വിശ്വസിക്കും, എന്നാല്‍ മൂത്ത മകള്‍ക്ക് ഒരു കുഞ്ഞുണ്ടെന്നുപറഞ്ഞാല്‍ പെട്ടന്നങ്ങ് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകും. പരമ്പരയിലെ ലച്ചുവിന്റെ വിവാഹം കഴിഞ്ഞതോടെ മകളെ കെട്ടിച്ചു എന്നു പറഞ്ഞാല്‍ ലച്ചുവിനെയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ രണ്ട് മക്കളോടൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. നീലുവിന്റെ വിശേഷങ്ങളാണ് ആരാധകര്‍ ചോദിക്കുന്നത്. കൂടാതെ 'ഫോട്ടോയില്‍ അമ്മയെ എങ്ങനെ കണ്ടുപിടിക്കും, ഇതിപ്പോ മൂന്ന് സഹോദരിമാരല്ലെ' എന്നെല്ലാമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

PREV
click me!

Recommended Stories

ആരാധിക ഭാര്യയായി, സം​ഗീത ഇപ്പോൾ വിജയ്ക്ക് ഒപ്പമില്ല, പക്ഷേ..; ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ സുഹൃത്ത്
'ടോക്സിക്കി'ലെ ചൂടൻ രം​ഗങ്ങൾ; ആ മിസ്റ്ററി ​ഗേൾ ആരെന്ന് തിരഞ്ഞ് മലയാളികളും, ആള് ചില്ലറക്കാരിയല്ല !