Nivin Pauly : 1.15 കോടിയുടെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി നിവിന്‍ പോളി

By Web TeamFirst Published May 19, 2022, 5:02 PM IST
Highlights

മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍ എന്നിവര്‍ക്കും ഈ വാഹനമുണ്ട്

ടൊയോട്ടയുടെ 7 സീറ്റര്‍ ലക്ഷ്വറി എംയുവി വെല്‍ഫയര്‍ (Toyota Vellfire) സ്വന്തമാക്കി നിവിന്‍ പോളി (Nivin Pauly). എക്സ് ഷോറൂം വില 90.80 ലക്ഷവും ടാസ്ക് ഉള്‍പ്പെടെ 1.15 കോടി വിലയും വരുന്ന വാഹനമാണ് ഇത്. സിനിമാതാരങ്ങള്‍ക്കിടയില്‍ സമീപകാലത്ത് ട്രെന്‍ഡ് ആയ വാഹനവുമാണ് ഇത്. മലയാളത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, തെലുങ്കില്‍ നാഗാര്‍ജുന, പ്രഭാസ്, ബോളിവുഡില്‍ ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊക്കെ ഈ വാഹനം സ്വന്തമായുണ്ട്.

മെറൂണ്‍ ബ്ലാക്ക് നിറത്തിലുള്ള വെല്‍ഫയറാണ് നിവിന്‍ പോളിയുടേത്. പൂര്‍ണ്ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക് ഡ്യുവല്‍ പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് ഫുട് റെസ്റ്റ് സംവിധാനമുള്ള വെന്‍റിലേറ്റഡ് സീറ്റുകള്‍, ആംബിയന്‍റ് ലൈറ്റിംഗ്, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്‍റര്‍ടെയ്‍‍മെന്‍റ് സ്ക്രീന്‍, വൈഫൈ ഹോട്ട്സ്പോട്ട്, 17 ഇഞ്ച് മള്‍ട്ടി സ്പോക്ക് വീലുകള്‍, ലെതര്‍ ഇന്‍റീരിയ എന്നിവയൊക്കെ വെല്‍ഫയറിന്‍റെ പ്രത്യേകതകളില്‍ ചിലത് മാത്രം. 

 

ബോക്സി ഡിസൈനിലുള്ള കാറിന്‍റെ എന്‍ജിനിലേക്ക് എത്തിയാല്‍ 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കാറിന്. 115 എച്ച് പി കരുത്തും 198 എന്‍ എം ടോര്‍ക്കുമുണ്ട് ഇതിന്. എക്സിക്യൂട്ടീവ് ലോഞ്ച് എന്ന വെല്‍ഫയറിന്‍റെ ഒരു വേരിയന്‍റ് മാത്രമാണ് ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുള്ളത്. മിനി കൂപ്പര്‍ എസ്, ഫോക്സ് വാഗണ്‍ പോളോ ജിടി, ഓഡി എ 6 എന്നിവയൊക്കെ നിവിന്‍ പോളിക്ക് സ്വന്തമായുണ്ട്.

 

കേരളത്തിന്‍റെ ഗോത്ര സംഗീതം കൂടുതല്‍ ആസ്വാദകരിലേക്ക്; 'എര്‍ത്ത്‍ലോറു'മായി ആര്‍പ്പോ

കേരളത്തിന്‍റെ ആദിവാസി- ഗോത്ര സംഗീതം അതിരുകള്‍ക്കപ്പുറത്തേക്ക് കേള്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍പ്പോ (ആര്‍ക്കൈവല്‍ ആന്‍ഡ് റിസര്‍ച്ച് പ്രോജക്റ്റ്) എന്ന കൂട്ടായ്‍മ ഒരു സംഗീത പരിപാടി സംഘടിപ്പിക്കുന്നു. കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ തനതു സംഗീതത്തെ ഒരു ആഗോള സംഗീതപ്രേമിക്ക് ആസ്വദിക്കാനാവുന്ന വിധം, എന്നാല്‍ അതിന്‍റെ തനിമ ചോരാതെ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. വയനാട്ടിലെ കാട്ടുനായ്ക്കര്‍, അട്ടപ്പാടിയിലെ ഇരുള വിഭാഗങ്ങളില്‍ നിന്നുള്ള ഇരുപതിലേറെ കലാകാരന്മാര്‍ക്കൊപ്പം പ്രശസ്‍തരായ യുവ സംഗീതജ്ഞരും പരിപാടിയില്‍ പങ്കുചേരും.

ALSO READ : ബിഗ് ബോസ് വീട്ടില്‍ മറ്റൊരു ത്രികോണ പ്രണയം കൂടി?

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആലാപനത്തിലൂടെ പ്രശസ്തയായ നഞ്ചിയമ്മ, സംഗീത സംവിധായികയും ഗായികയുമായ ചാരു ഹരിഹരന്‍, ഗായകന്‍ ശ്രീകാന്ത് ഹരിഹരന്‍, സംസ്ഥാന ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് മജീദ് കരയാട്, അമേരിക്കന്‍ സംഗീത സംവിധായകനും സൌണ്ട് എഞ്ചിനീയറുമായ ജൂലിയന്‍ സ്കോമിംഗ് എന്നിവരാണ് പരിപാടിയില്‍ പങ്കാളികളാവുന്നത്. കൊച്ചി ബോല്‍ഗാട്ടി പാലസില്‍ മെയ് 29 ഞായറാഴ്ച വൈകിട്ട് 6 മണിക്കാണ് സംഗീത പരിപാടി. പരിപാടിയുടെ ഭാഗമായി ഒരു ട്രൈബല്‍ മ്യൂസിക് വര്‍ക്ക്ഷോപ്പും അണിയറക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മെയ് 28 ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ വച്ച് വൈകിട്ട് മൂന്ന് മണിക്കാണ് വര്‍ക്ക്ഷോപ്പ്. ഈ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൌജന്യമായിരിക്കും. കേരള ടൂറിസം വകുപ്പിന്‍റെയും എക്സ്പീരിയോണ്‍ ടെക്നോളജീസിന്‍റെയും പിന്തുണയോടെയാണ് ആര്‍പ്പോ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

ALSO READ : കാന്‍ റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യയും തമന്നയും മറ്റു താരങ്ങളും; ചിത്രങ്ങള്‍

കേരളത്തിന്‍റെ ചരിത്രം, സംസ്കാരം, പൈതൃകം എന്നിവയില്‍ ലോകമെമ്പാടുമുള്ള മലയാളികളായ പുതുതലമുറയില്‍ താല്‍പര്യം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് ആര്‍പ്പോ.

click me!