ജോർജും കൂട്ടരും സ്ക്രീനിൽ എത്തിയിട്ട് ആറ് വർഷം; ‘പ്രേമം' ഓർമ്മയിൽ നിവിൻ പോളി

Web Desk   | Asianet News
Published : May 29, 2021, 05:58 PM ISTUpdated : May 29, 2021, 06:04 PM IST
ജോർജും കൂട്ടരും സ്ക്രീനിൽ എത്തിയിട്ട് ആറ് വർഷം; ‘പ്രേമം' ഓർമ്മയിൽ നിവിൻ പോളി

Synopsis

ചിത്രത്തിന്റെ ആറാം വാർഷികത്തിലേക്ക് എത്തുമ്പോൾ പ്രേമത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ നിവിൻ പോളി. 

ലയാള സിനിമാസ്വാദകരുടെ ഇടയിൽ തരം​ഗം സൃഷ്ടിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം‘. ജോർജ് എന്ന യുവാവിന്റെ ജീവിതത്തിൽ മൂന്നു കാലഘട്ടങ്ങളിലായി വന്നുപോവുന്ന പ്രണയത്തെ കുറിച്ചായിരുന്നു സിനിമ പറഞ്ഞത്. നിവിൻ പോളിക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും തകർത്തഭിനയിച്ച ചിത്രം കൂടിയാണ് പ്രേമം. ഇപ്പോഴിതാ ചിത്രം അതിന്‍റെ ആറാം വാർഷത്തിലേക്ക് എത്തുമ്പോൾ ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ നിവിൻ പോളി. 

ഫേസ്ബുക്കിലൂടെയാണ് നിവിൻ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്. ‘ആറ് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, ഈ അത്ഭുതത്തിന് നന്ദി അൽഫോൻസ് പുത്രൻ‘, നിവിൻ ഫേസ്ബുക്കിൽ കുറിച്ചു.

2015 മെയ് 29നാണ് പ്രേമം തിയറ്ററുകളിൽ എത്തിയത്. സായി പല്ലവി, അനുപമ പരമേശ്വരൻ എന്നീ രണ്ട് നായികമാരെ ചിത്രത്തിലൂടെ മലയാളത്തിന് സ്വന്തമായി. ഡോണ സെബാസ്റ്റ്യൻ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, സൗബിൻ സാഹിർ, സിജു വിൽ‌സൺ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ഓരോ ​ഗാനങ്ങളും ഇന്നും ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പേരിനൊപ്പം ഏത് സിനിമ ചേര്‍ക്കണം? സന്ദീപ് പ്രദീപിന്‍റെ 'വിളിപ്പേരി'ല്‍ സോഷ്യല്‍ മീഡിയ രണ്ട് തട്ടില്‍
'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി