വക്കീലായി ഭാര്യ, 'നീ നിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി'യെന്ന് നോബി, ആശംസാപ്രവാഹം

Published : Mar 22, 2023, 07:14 PM ISTUpdated : Mar 22, 2023, 08:22 PM IST
വക്കീലായി ഭാര്യ, 'നീ നിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി'യെന്ന് നോബി, ആശംസാപ്രവാഹം

Synopsis

ഭാര്യ ആര്യ അഭിഭാഷക ആയ സന്തോഷമാണ് നോബി പങ്കുവച്ചിരിക്കുന്നത്.

ലയാള ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നോബി മർക്കോസ്. പിന്നീട് നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളത്തിരയിലും നോബി തിളങ്ങി. വലിയൊരു ആരാധക വൃന്ദം തന്നെ നോബിക്ക് ഉണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുക ആണ് നോബി. 

ഭാര്യ ആര്യ അഭിഭാഷക ആയ സന്തോഷമാണ് നോബി പങ്കുവച്ചിരിക്കുന്നത്.  ‘നീ നിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. അഭിനന്ദനങ്ങള്‍ അഡ്വ. ആര്യ നോബി’ എന്നാണ് ആ​ര്യ വക്കീൽ വേഷത്തിൽ നിൽക്കുന്ന ഫോട്ടോ പങ്കുവച്ച് നോബി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആര്യക്ക് ആശംസയുമായി രം​ഗത്തെത്തിയത്. ഭാര്യയുടെ സ്വപ്നങ്ങൾക്ക് സപ്പോർട്ട് നൽകി ഒപ്പം നിന്ന നോബിയെയും ആരാധകർ അഭിനന്ദിക്കുന്നുണ്ട്. 

കോമഡി കഥപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നോബി മര്‍ക്കോസ്. മിമിക്രി വേദികളിലും കോമഡി ഷോകള്‍ക്കും പുറമേ ബിഗ് ബോസിലും നോബി പങ്കെടുത്തിരുന്നു. 2014 ഫെബ്രുവരി മൂന്നിനാണ് നോബി ആര്യയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹമാണ്. 

ജീവിതത്തിലെ തിളക്കം നിറഞ്ഞ ഒരു ചാപ്റ്റര്‍ ആണ് ബിഗ് ബോസ്  എന്നാണ് നേരത്തെ നോബി പറഞ്ഞത്. 'പ്രിയപ്പെട്ടവരെ, സംഭവബഹുലമായ കുറെ ദിവസങ്ങൾക്കു ശേഷം ഞാൻ ഇതാ നമ്മുടെ മണ്ണിൽ തിരിച്ചെത്തി. കൊറൊണയും ബ്ലാക്ക്‌ ഫംഗസും യാസും പെരുമഴയുമൊക്കെ താളം ചവിട്ടുന്ന നമ്മുടെ സ്വന്തം നാട്ടിൽ. ഈ നശിച്ച കാലവും കടന്നു പോകും. സമാധാനത്തോടെ, ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്ന നല്ല കാലം ഇനി വരാനിരിക്കുന്നുണ്ട് ഉറപ്പായും. ജീവിതത്തിലെ തിളക്കം നിറഞ്ഞ ഒരു ചാപ്റ്റര്‍ ആയിരുന്നു എനിക്ക്‌ ബിഗ്ബോസ്‌. നിങ്ങൾ ഓരോരുത്തരും എന്നിലേക്ക്‌ ചൊരിഞ്ഞ അളവറ്റ സ്നേഹമാണു ബിഗ്ബോസ്‌ ഹൗസിൽ എന്നെ ഇത്രയും നാൾ നിലനിർത്തിയത്‌', എന്നായിരുന്നു നോബിയുടെ വാക്കുകള്‍. 

'മറ്റുള്ളവരുടെ നന്മയെ അം​ഗീകരിക്കുക, അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക'; മമ്മൂട്ടി പറയുന്നു

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത