നൂറിൻ ഷെരീഫിന്റെ ആദ്യ തെലുങ്ക് ചിത്രം; ട്രെയിലർ ഹിറ്റ്

Published : Jan 13, 2020, 11:39 PM IST
നൂറിൻ ഷെരീഫിന്റെ ആദ്യ തെലുങ്ക് ചിത്രം; ട്രെയിലർ ഹിറ്റ്

Synopsis

കരാട്ടെ നൂറി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരം എത്തുന്നത്. ജനുവരി ആദ്യവാരം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അ‍‍ഡാറ് ലൗവിലൂടെ ശ്രദ്ധേയായ താരമാണ് നൂറിൻ ഷെരീഫ്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നൂറിൻ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 'ഊലാല ഊലാല' എന്ന ചിത്രത്തിലൂടെയാണ് നൂറിൻ തെലുങ്ക് പ്രേക്ഷക‍ർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനകം ഏറെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

കരാട്ടെ നൂറി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരം എത്തുന്നത്. ജനുവരി ആദ്യവാരം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സത്യപ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടരാജ്, അങ്കിത മഹാറാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അട്ടാരി ഗുരുരാജ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതം-ജോയ് റയലാറാ. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്