'ചൈനയിലാണോ'; വീട്ടിനുള്ളിലിരുന്ന് ചൈനീസ് ഓര്‍മകള്‍ പങ്കുവച്ച് നൂറിന്‍

By Web TeamFirst Published Mar 27, 2020, 10:43 PM IST
Highlights

''ചൈനയില്‍ മാസ്‌ക് വെക്കാതെ നില്‍ക്കുന്നോ.. ഇത്രയും ധൈര്യം ഞാനെന്റെ ചാള്‍സ് ശോഭരാജിലെ കണ്ടിട്ടുള്ളു'' വൈറലായി നൂറിൻ ഷെരിഫിന്റെ ചൈനാചിത്രം.

ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളിയുടെ ഇഷ്ടതാരമായി മാറിയ താരമാണ് നൂറിന്‍ ഷെരിഫ്. ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രത്തെ ഭംഗിയാക്കിയ താരമിപ്പോള്‍ തെന്നിന്ത്യയിലെ തന്നെ തിരക്കുള്ള നായികയായിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാംതന്നെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ചൈനയില്‍ നിന്നെടുത്ത ചിത്രം ഈ കൊറോണക്കാലത്ത് താരം പങ്കുവച്ചതാണ് ആരാധകര്‍ക്ക് ആശങ്കയായത്.

'വീട്ടില്‍ അടച്ചിട്ടുകഴിയുമ്പോള്‍, പുറത്തുനിന്നെടുത്ത പഴയ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും' എന്ന ക്യാപ്ഷനോടെയാണ് താരം ചൈനയില്‍ നിന്നുമെടുത്ത ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ചൈനയില്‍ മാസ്‌ക് വെക്കാതെ നില്‍ക്കുന്നോ.. ഇത്രയും ധൈര്യം ഞാനെന്റെ ചാള്‍സ് ശോഭരാജിലെ കണ്ടിട്ടുള്ളു'' തുടങ്ങിയ കമന്റുകള്‍കൊണ്ടാണ് ആരാധകര്‍ താരത്തിന് ആശംസകളുമായെത്തുന്നത്.

എന്നാല്‍ ക്യാപ്ഷന്‍ വായിക്കാന്‍ സമയംകിട്ടാത്ത ചിലര്‍ താരം ചൈനയിലാണെന്നുകരുതിയാണ് കമന്റുകളിടുന്നത്.തെലുങ്കിലും മറ്റുമായി സിനിമകളുടെ തിരക്കിലായിരുന്നും ലോക് ഡൌണിന് മുമ്പുവരെ താരം. കഴിഞ്ഞദിവസം താരം പങ്കുവച്ച പത്മാവതിയായുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

click me!