സ്വയം സുരക്ഷിതരാവുക അത് വഴി സമൂഹത്തെ സുരക്ഷിതമാക്കുക; വൈറലായി രമേഷ് പിഷാരടിയുടെ കുറിപ്പ്

By Web TeamFirst Published Mar 25, 2020, 8:32 PM IST
Highlights

മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യമെന്നാണ് പിഷാരടി നിലവിലെ അവസ്ഥയെ വ്യാഖ്യാനിക്കുന്നത്.

മലയാളികളെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും ഒരുപോലെ കഴിവുള്ള വ്യക്തിയാണ് രമേഷ് പിഷാരടി. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളെല്ലാംതന്നെ അത്തരത്തിലുള്ളവയാണ്. എന്നാല്‍ ലോകത്ത് കൊറോണ ജീവനുകളില്‍ പിടിമുറുക്കുന്ന ഈ സാഹചര്യത്തില്‍ ചിന്തിപ്പിക്കുന്ന പോസ്റ്റുമായെത്തിയിരിക്കുകയാണ് താരം. ഒരുപാടുപേരാണ് താരത്തിന്റെ പോസ്റ്റിന് പിന്തുണയുമായെത്തിയിരിക്കുന്നത്.

മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യമെന്നാണ് താരം നിലവിലെ അവസ്ഥയെപ്പറ്റി പറയുന്നത്.

കുറിപ്പ്

''മനുഷ്യനില്‍ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യം...
അത് കൊണ്ടു തന്നെ മനസുകള്‍ തമ്മിലുള്ള അകലം ഈ അവസരത്തില്‍ കുറയണം..
ജാതി, മതം, ദേശം, രാഷ്ട്രീയം ; ഇതിനുമെല്ലാം അപ്പുറം ''മനുഷ്യന്‍''മാനദണ്ഡമാവണം. ലോകജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണ്
പ്രതിരോധമാണ് പ്രതിവിധി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പോലീസ് , സൈനിക വിഭാഗങ്ങങ്ങള്‍
സന്നദ്ധ സംഘടനകള്‍, സര്‍വോപരി സര്‍ക്കാരുകള്‍
അവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുവാന്‍ നമ്മുടെ സഹകരണം കൂടിയേ തീരൂ... മുന്‍പ് അനുഭവിച്ചോ പരിചയിച്ചോ ശീലമില്ലാത്ത ഒരു സാമൂഹിക സ്ഥിതി.
നമ്മുടെ നാട്ടില്‍ ഇത് മൂന്നാം ഘട്ടത്തില്‍ എത്തിയിരിക്കുകയാണ് അപകടകരമായ ഈ അവസ്ഥയില്‍ പൗരബോധത്തോടെയുള്ള ഗൗരവമായ സമീപനം നാം ഓരോരുത്തരിലും നിന്നും ഉണ്ടാവണം.
നിരുത്തരവാദിത്വപരമായ ചെറിയ ഒരു പെരുമാറ്റം പോലും നമുക്കും നമുക്ക് ചുറ്റുമുള്ളവര്‍ക്കും ദോഷമായി ഭവിച്ചേക്കാം സ്വയം സുരക്ഷിതരാവുക അത് വഴി സമൂഹത്തെ സുരക്ഷിതമാക്കുക''.

 
 
 
 
 
 
 
 
 
 
 
 
 

മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂർവ സാഹചര്യം... അത് കൊണ്ടു തന്നെ മനസുകൾ തമ്മിലുള്ള അകലം ഈ അവസരത്തിൽ കുറയണം.. ജാതി ,മതം ,ദേശം ,രാഷ്ട്രീയം ; ഇതിനുമെല്ലാം അപ്പുറം ; “മനുഷ്യൻ”മാനദണ്ഡമാവണം . 🌏 ലോകജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണ് പ്രതിരോധമാണ് പ്രതിവിധി ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ, പോലീസ് , സൈനിക വിഭാഗങ്ങങ്ങൾ സന്നദ്ധ സംഘടനകൾ, സർവോപരി സർക്കാരുകൾ അവരുടെ കൂട്ടായ പ്രവർത്തനങ്ങൾ വിജയിക്കുവാൻ നമ്മുടെ സഹകരണം കൂടിയേ തീരൂ... മുൻപ് അനുഭവിച്ചോ പരിചയിച്ചോ ശീലമില്ലാത്ത ഒരു സാമൂഹിക സ്ഥിതി. നമ്മുടെ നാട്ടിൽ ഇത് മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുകയാണ് അപകടകരമായ ഈ അവസ്ഥയിൽ പൗരബോധത്തോടെയുള്ള ഗൗരവമായ സമീപനം നാം ഓരോരുത്തരിലും നിന്നും ഉണ്ടാവണം നിരുത്തരവാദിത്വപരമായ ചെറിയ ഒരു പെരുമാറ്റം പോലും നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും ദോഷമായി ഭവിച്ചേക്കാം സ്വയം സുരക്ഷിതരാവുക അത് വഴി സമൂഹത്തെ സുരക്ഷിതമാക്കുക ...

A post shared by Ramesh Pisharody (@rameshpisharody) on Mar 21, 2020 at 12:51pm PDT

click me!