സിനിമ രംഗത്ത് തന്നെ ഒതുക്കാന്‍ നടക്കുന്ന പിആര്‍ ക്വട്ടേഷന്‍, വെളിപ്പെടുത്തി നോറ ഫത്തേഹി

Published : Mar 11, 2025, 01:04 PM ISTUpdated : Mar 11, 2025, 01:05 PM IST
സിനിമ രംഗത്ത് തന്നെ ഒതുക്കാന്‍ നടക്കുന്ന പിആര്‍ ക്വട്ടേഷന്‍, വെളിപ്പെടുത്തി നോറ ഫത്തേഹി

Synopsis

ബോളിവുഡ് സിനിമ രംഗത്ത് നിന്നും തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന് നടി നോറ ഫത്തേഹി വെളിപ്പെടുത്തി.

മുംബൈ: സ്പെഷ്യല്‍ ഡാന്‍സുകള്‍ കൊണ്ട് ബോളിവുഡ് ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരുന്നു നോറ ഫത്തേഹി. തന്നെ സിനിമ രംഗത്ത് നിന്നും ഒതുക്കാന്‍ ശ്രമിക്കുന്നു എന്നാണ് നടി ഇപ്പോള്‍ തുറന്നു പറയുന്നത്.തനിക്കെതിരായ പ്രചാരണത്തിന് ചിലര്‍ പിആർ ഏജൻസികളെ നിയമിച്ചതായും നോറ ഫത്തേഹി വെളിപ്പെടുത്തി.

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിനോട് സംസാരിച്ച നോറ ഫത്തേഹി പറഞ്ഞു "അവർ പോയി അവരുടെ പിആർ ഏജൻസികൾക്ക് പണം നൽകുകയും 'നോറ കഴിഞ്ഞു. ഞാൻ പുതിയ നോറയാണ്' എന്ന അടിക്കുറിപ്പോടെ അവരുടെയും എന്റെയും അവരുടെയും ചിത്രം ഒരുമിച്ച് ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അത് ചെയ്യരുത്. അത് പരിഹാസ്യമാണ്. വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെടാൻ എനിക്ക് ആരുമില്ലാത്തതുകൊണ്ട്, നിങ്ങൾക്ക് എന്നെ മറികടക്കാന്‍‌ കഴിയുമെന്ന് കരുതരുത്. നിങ്ങളുടെ രീതി തന്നെ തുടരുക"

തനിക്ക് പരിക്ക് പറ്റിയത് പോലും പലരും അവസരമാക്കി മാറ്റുന്നുവെന്ന് നോറ പറയുന്നു. "അപ്പോൾ, കണങ്കാലിന് പരിക്കേറ്റ് ഇരിക്കുന്ന സമയത്ത് നോറയുടെ നൃത്തം അവസാനിച്ചു എന്ന് പ്രചാരണം തുടങ്ങി. പരിക്കില്‍ നിന്നും പൂര്‍ണ്ണമായും സുഖം പ്രവിച്ചില്ലെങ്കിലും ശരിയായല്‍‌ ഞാന്‍  കാണിച്ചുതരാം ഞാന്‍ ആരാണെന്ന്"

"എല്ലാവരും എല്ലാവരെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു" എന്ന സിനിമ ലോകത്തിന്‍റെ സ്വഭാവം നോറ ഫത്തേഹി സമ്മതിച്ചു. ആളുകളുടെ ഇരട്ടത്താപ്പ് സ്വഭാവത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ചോദിച്ചപ്പോൾ, നോറ പറഞ്ഞു, ഞാൻ ചിലപ്പോൾ അവരെ നേരിടാറുണ്ടെന്ന് നോറ മറുപടി പറഞ്ഞു.

ഒരു വേഷത്തിനായി ഓഡിഷൻ നടത്തിയ ഒരു ഏജൻസി തന്നെ വഞ്ചിച്ചതിനെക്കുറിച്ചും അതേ പ്രോജക്റ്റിനായി മറ്റൊരു നടിയെ രഹസ്യമായി അവര്‍ കണ്ടെത്തിയതും നോറ സംസാരിച്ചു. "ചിത്രത്തിന്‍റെ അണിയറക്കാര്‍ ഓഡിഷന് ശേഷം മറുപടിയൊന്നും തന്നില്ലെന്നാണ് എന്നോട് പറഞ്ഞത്.  പിന്നീട് ആ വേഷത്തിനായി മറ്റൊരു പെൺകുട്ടിയെ അവര്‍ ഏര്‍പ്പാടാക്കി. എന്താണ് സംഭവിക്കുന്നതെന്ന് മാസങ്ങളോളം അവർ എന്നെ ഇരുത്തി ചിന്തിപ്പിച്ചു, ഒടുവിൽ ഏജൻസിയിയുമായി ബന്ധം അവസാനിപ്പിച്ചു" നോറ പറഞ്ഞു. 

സ്ത്രീ, സത്യമേവ ജയതേ 2, ആൻ ആക്ഷൻ ഹീറോ, മഡ്ഗാവ് എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലെ ഡാന്‍സ് നമ്പറുകളിലൂടെ പ്രശസ്തയാണ് നോറ ഫത്തേഹി.

വാർ 2: ഡാൻസ് പരിശീനത്തിനിടെ ഹൃത്വിക് റോഷന് പരിക്ക്; റിലീസ് വൈകുമോ?

'ഞാന്‍ ഡ്രഗ് ഉപയോഗിക്കുന്നയാളെന്ന് പറഞ്ഞ് നടന്നു': 'നാന്‍സി റാണി'വിവാദത്തില്‍ പ്രതികരിച്ച് അഹാന കൃഷ്ണ

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക