4 ജിയും 5 ജിയുമില്ല, പകരം പിതാജിയും മാതാജിയും; വൈറലായി ബിഗ്ബിയുടെ ട്വീറ്റ്

Published : Sep 30, 2019, 11:48 AM ISTUpdated : Sep 30, 2019, 11:53 AM IST
4 ജിയും 5 ജിയുമില്ല, പകരം പിതാജിയും മാതാജിയും; വൈറലായി ബിഗ്ബിയുടെ ട്വീറ്റ്

Synopsis

ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

സകരമായ ട്വീറ്റുകള്‍ കൊണ്ടും കുസൃതികള്‍ കണ്ടും ആളുകളെ രസിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന താരമാണ് ബിഗ് ബി അമിതാബ് ബച്ചന്‍. ടെക്നോളജി അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ യുഗത്തില്‍ 4 ജി,5 ജി നെറ്റ് വര്‍ക്കുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഒരു ട്വീറ്റാണ് 
സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത്. 

'ഞങ്ങള്‍ യുവാക്കളായിരുന്ന സമയത്ത് 3 ജിയും 4 ജിയും 5 ജിയുമൊന്നുമുണ്ടായിരുന്നില്ല. ഗുരുജിയും (അധ്യാപകന്‍) പിതാജിയും (പിതാവ്) മാതാജി (അമ്മ )യുമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. അവരില്‍ നിന്നുള്ള തല്ലുകൊണ്ട് ഞങ്ങളുടെ എല്ലാ നെറ്റ് വര്‍ക്കും ശരിയായിത്തീരുമായിരുന്നു' എന്നായിരുന്നു ബച്ചന്‍റെ  ട്വീറ്റ്. ബിഗ്ബിയുടെ ട്വീറ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. 

PREV
click me!

Recommended Stories

'ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ..ഒറ്റയ്ക്ക് ജീവിച്ച് മടുത്തു'; തുറന്നു പറഞ്ഞ് രേണു സുധി
ഭീമനായി മോഹൻലാൽ, ഭീഷ്മരായി മമ്മൂട്ടി, രണ്ടാളേയും സൈഡാക്കി ശകുനി; ഇത് മലയാളത്തിന്റെ മഹാഭാരതം