'ഇത് വിനോദിന്റെ ആയിഷ അല്ല, ഞങ്ങളുടെ ആയിഷ ഇങ്ങനല്ല'; ഇഷ തൽവാറിനെ കണ്ട് ഞെട്ടി മലയാളികൾ

Published : Jan 31, 2025, 01:10 PM ISTUpdated : Jan 31, 2025, 01:25 PM IST
'ഇത് വിനോദിന്റെ ആയിഷ അല്ല, ഞങ്ങളുടെ ആയിഷ ഇങ്ങനല്ല'; ഇഷ തൽവാറിനെ കണ്ട് ഞെട്ടി മലയാളികൾ

Synopsis

ഇഷയുടെ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

മോഡലിങ്ങിലൂടെ അഭിനയ രം​ഗത്തെത്തിയ ആളാണ് നടി ഇഷ തൽവാർ. പരസ്യങ്ങളിൽ അഭിനയിച്ച് തുടങ്ങിയ ഇഷ, ഹമാരാ ദിൽ ആപ്കെ പാസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് തട്ടത്തിൻ മറയത്ത് എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് ഇഷ മുഴുനീള വേഷത്തിൽ ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ഈ പടത്തിലെ ആയിഷ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. 

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇഷയുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ മലയാളികൾക്കിടയിലെ ചർച്ചാ വിഷയം. കോൾഡ്‌പ്ലേ സംഗീത പരിപാടി  കാണാൻ എത്തിയതായിരുന്നു ഇഷ തൽവാർ. ഇവിടെ വച്ച് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുന്ന ഇഷയുടെ വീഡിയോയാണ് വൈറൽ ആയത്. ഷോ കണ്ട ആവേശത്തിൽ ഇഷ വാതോരാതെ സംസാരിക്കുന്നുമുണ്ട്. 

എന്നാൽ ഇഷയുടെ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 'ഇതെന്ത് കോലമാണ്, ഇത് ഞങ്ങളുടെ ആയിഷ അല്ല ‘ഞങ്ങളുടെ ആയിഷ ഇങ്ങനല്ല’, എന്നാണ് വീഡിയോ പങ്കിട്ട് മലയാളികൾ കുറിക്കുന്നത്. മദ്യപിച്ചിട്ടുണ്ടോ, ചുറ്റുമള്ളതൊന്നും ആയിഷ കാണുന്നില്ലേ എന്നെല്ലാം കമന്റുകൾ വരുന്നുണ്ട്. ഒപ്പം വിനീത് ശ്രീനിവാസനെയും നിവിൻ പോളിയെയും ടാ​ഗ് ചെയ്യുന്നവരുമുണ്ട്. എന്തായാലും വീഡിയോ ട്രെന്റിം​ഗ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. 

2012ൽ റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ സിനിമയാണ് തട്ടത്തിൻ മറയത്ത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം അന്ന് യുവാക്കൾക്കിടിൽ ട്രെന്റ് സെക്ടറായി മാറിയിരുന്നു. ​ഗാനങ്ങളും ഡയലോ​ഗുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. നിവിൻ പോളി, ഇഷ തൽവാർ എന്നിവർക്കൊപ്പം അജു വർഗീസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു. തട്ടത്തിൻ മറയത്തിന് ശേഷം മമ്മൂട്ടിയുടെ ബാല്യകാല സഖിയിലും ഇഷ നായികയായി എത്തിയിരുന്നു. ഐ ലൗ മീ, രണം, തീർപ്പ് തുടങ്ങിയ സിനിമകളിലും ഇഷ അഭിനയിച്ചിട്ടുണ്ട്. 

'അച്ഛമ്മയില്ലാത്ത എന്റെ ജീവിതം എങ്ങനെയെന്ന് അറിയില്ല'; മനസുടഞ്ഞ് ​ഗോപി സുന്ദറിന്റെ മകൻ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത