ഹോളി ആഘോഷത്തിനിടെ പ്രമുഖ ടിവി താരത്തെ പീഡിപ്പിക്കാൻ ശ്രമം; നടനെതിരെ കേസ്

Published : Mar 16, 2025, 03:31 PM IST
ഹോളി ആഘോഷത്തിനിടെ പ്രമുഖ ടിവി താരത്തെ  പീഡിപ്പിക്കാൻ ശ്രമം; നടനെതിരെ കേസ്

Synopsis

മുംബൈയിൽ ഹോളി ആഘോഷത്തിനിടെ സഹതാരം പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ടെലിവിഷൻ നടിയുടെ പരാതി. റൂഫ്‌ടോപ്പ് പാർട്ടിയിൽ മദ്യപിച്ച് അതിക്രമം നടത്തിയെന്നാണ് ആരോപണം. 

മുംബൈ: ഹോളി പാർട്ടിയിൽ സഹതാരം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഹിന്ദി ടെലിവിഷന്‍ താരം. നിലവിൽ ഹിന്ദിയിലെ പ്രമുഖ  വിനോദ ചാനലിലെ ഷോയില്‍ ജോലി ചെയ്യുന്ന 29 കാരിയായ നടിയാണ് ഹോളിപാര്‍ട്ടിക്കിടെ തന്റെ സഹപ്രവർത്തകൻ മദ്യപിച്ചിച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മുംബൈ പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നത്.

തന്‍റെ കമ്പനി സംഘടിപ്പിച്ച റൂഫ്‌ടോപ്പ് പാർട്ടിയിലാണ് സംഭവം നടന്നതെന്നും നിരവധി ആളുകൾ പങ്കെടുത്തതെന്നും അവർ പരാതിയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്റ്റാളിനു പിന്നിൽ നില്‍ക്കുകയായിരുന്ന തന്നെ പ്രതി കടന്നപിടിച്ചെന്ന് താരത്തിന്‍റെ പരാതിയില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഹോളി കളര്‍ തന്‍റെ മുഖത്ത് ബലമായി തേച്ച ശേഷം ഇയാള്‍ ബലമായി തന്നെ പിടികൂടി കവിളിൽ നിറം പുരട്ടി 'ഐ ലവ് യു' എന്നും 'ആരാണ് നിന്നെ ഇതില്‍ നിന്നും രക്ഷിക്കുന്നതെന്ന് നോക്കാട്ടെ' എന്ന് പറഞ്ഞുവെന്നും താരത്തിന്‍റെ പരാതിയില്‍ പറയുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.

അയാൾ താരത്തെ അനുചിതമായി സ്പർശിച്ചുവെന്നും. താരം ഇയാളില്‍ നിന്നും കുതറിയോടിയതായും. ഇയാള്‍ ശല്യം ചെയ്തത് തന്റെ സുഹൃത്തുക്കളോട് പറഞ്ഞതായി നടി പരാതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് തന്‍റെ സുഹൃത്തുക്കളും നടനും തമ്മില്‍ ഉന്തും തള്ളും ഉണ്ടായെന്നും താരം പറയുന്നു. 

തുടർന്നാണ് നടയും സുഹൃത്തുക്കളും പോലീസിൽ പരാതി നൽകിയത്. നടനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാള്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജറാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. 

'നിന്നെ തെരുവില്‍ കിട്ടണം': പടം പൊട്ടിയപ്പോള്‍, പാക് നിരൂപകന്‍റെ അധിക്ഷേപം, തിരിച്ചടിച്ച് ഇബ്രാഹിം അലി ഖാന്‍

'തമിഴ് സംവിധായകനൊപ്പം പടം ചെയ്യണം': ജൂനിയര്‍ എന്‍ടിആറുടെ ആഗ്രഹം നടക്കുന്നു, പടത്തിന്‍റെ പേര് 'റോക്ക്' ?

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത