Asianet News MalayalamAsianet News Malayalam

വന്‍താരങ്ങള്‍ക്കൊപ്പം പാര്‍ട്ടി, അടിച്ചുപൊളി: ആരാണ് 'ഓറി' അത് ആര്‍ക്കും അറിയില്ല, ബോളിവുഡിലെ അജ്ഞാത മനുഷ്യന്‍

ഓറി എന്നാണ് ഈ യുവാവിന്‍റെ പേര്. ബോളിവുഡിലെ എല്ലാ പാര്‍ട്ടികളിലും സാന്നിധ്യമാണ് ഈ യുവാവ്. പേര് ഓറി അല്ലെങ്കില്‍ ഓർഹാൻ അവട്രാമനി എന്നാണ്.

Who is Orry All You Need to Know About Bollywood mystery men vvk
Author
First Published Nov 11, 2023, 9:24 AM IST

മുംബൈ: കഴിഞ്ഞ ദിവസം ഷാരൂഖാന്‍റെ ജന്മദിന പാര്‍ട്ടി നടന്നു. വളരെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് കൂട്ടിയായിരുന്നു ഷാരൂഖ് പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പാര്‍ട്ടിയുടെ ചില ഇന്‍സൈഡ് ചിത്രങ്ങള്‍ ചോര്‍ന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവരുമായി ചേര്‍ന്ന് ഫോട്ടോയെടുത്ത ഒരു യുവാവിന്‍റെ ചിത്രങ്ങളാണ് പാര്‍ട്ടി ദൃശ്യങ്ങള്‍ പുറത്തു പോകാന്‍ കാരണമായത്. 

Who is Orry All You Need to Know About Bollywood mystery men vvk

ഓറി എന്നാണ് ഈ യുവാവിന്‍റെ പേര്. ബോളിവുഡിലെ എല്ലാ പാര്‍ട്ടികളിലും സാന്നിധ്യമാണ് ഈ യുവാവ്. പേര് ഓറി അല്ലെങ്കില്‍  ഓർഹാൻ അവട്രാമനി എന്നാണ്. ആരാണ് ഓറി എന്നതാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച. ആരാണ് ഇയാള്‍, എന്താണ് ഇയാള്‍ക്ക് ബോളിവുഡിലെ വന്‍താരങ്ങളുമായുള്ള ബന്ധം, ഇയാള്‍ എന്താണ് ചെയ്യുന്നത് എന്നീ ചോദ്യങ്ങള്‍ ഉയരുകയാണ്.

Who is Orry All You Need to Know About Bollywood mystery men vvk

'ബോളിവുഡിന്റെ ബിഎഫ്എഫ്' എന്നാണ് ഈ പാര്‍ട്ടികളുടെ സ്ഥിരം സാന്നിധ്യമായ അളെ വിശേഷിപ്പിക്കപ്പെടുന്നത്.  എല്ലാ ബോളിവുഡ് വൻകിട താരങ്ങളുമായും ബന്ധമുണ്ടെന്നാണ് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ കാണിക്കുന്നത്. പലപ്പോഴും സ്ത്രീ പുരുഷ ഭേദം ഇല്ലാതെ താരങ്ങള്‍ക്കൊപ്പം അവധിക്കാലം ഓറി ആഘോഷിക്കുന്നത് കാണാറുണ്ട്.

Who is Orry All You Need to Know About Bollywood mystery men vvk

അടുത്തിടെ അനന്യ പാണ്ഡേയും, സാറ അലി ഖാനും അതിഥികളായി എത്തിയ കരണ്‍ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ ഷോയില്‍ ഇതേ ചോദ്യം ഉയര്‍ന്നതോടെയാണ് ഓറി വലിയ ചര്‍ച്ചയായി മാറിയത്. സാറയുടെ അടുത്ത സുഹൃത്താണ് ഓറി, ആരാണ് ഓറി എല്ലാവര്‍ക്കും അറിയണം എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.

Who is Orry All You Need to Know About Bollywood mystery men vvk

സാറ അതിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അയാള്‍ പല കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യനാണ്, ശരിക്കും ഒരു തമാശക്കാരനായ മനുഷ്യന്‍. അപ്പോള്‍ അനന്യ പാണ്ഡേ അയാള്‍ സ്നേഹിക്കപ്പെടുന്ന എന്നാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വമാണ് എന്നാണ് പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

Who is Orry All You Need to Know About Bollywood mystery men vvk

എന്തായാലും ആരാണ് ഓറി, അയാള്‍ എവിടെ നിന്ന് വന്നു, എന്താണ് ജോലി എന്നത് അജ്ഞാതമായി തുടരുന്നു. അതേ സമയം ഇയാളുടെ ലിങ്ക്വിഡ് ഇന്‍ പ്രൊഫൈല്‍ പ്രകാരം ഇയാള്‍ സോഷ്യല്‍ ആക്ടിവിസ്റ്റ് എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ ഒരു അഭിമുഖത്തില്‍ താന്‍ അത് വെറുതെ എഴുതിയതാണ് എന്ന് ഇയാള്‍ പറയുന്നു. എന്തായാലും ബോളിവുഡ് അകത്തളങ്ങളില്‍ താരങ്ങളുടെ തോളത്ത് കൈയ്യിട്ട് നടക്കാന്‍ ശേഷിയുള്ള ഓറി ആരാണ് എന്ന അന്വേഷണത്തിലാണ് ബിടൌണ്‍ മാധ്യമങ്ങള്‍. 

Who is Orry All You Need to Know About Bollywood mystery men vvk

Who is Orry All You Need to Know About Bollywood mystery men vvk

Who is Orry All You Need to Know About Bollywood mystery men vvk

A post shared by Orhan Awatramani (@orry1)

പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശത്തില്‍ തയ്യാറാക്കിയ ഗാനം ഗ്രാമി അവാര്‍ഡിന്.!

ടൈഗര്‍ 3 ; സല്‍മാന്‍ ആരാധകര്‍ കലിപ്പില്‍, ശാന്തരാക്കാന്‍ 'ഷാരൂഖ് ചിത്രത്തിന്‍റെ കഥ' പറഞ്ഞ് നിര്‍മ്മാതാക്കള്

Follow Us:
Download App:
  • android
  • ios