
ചെന്നൈ: ഓസ്കാർ ജേതാവായ സംവിധായകൻ അലജാൻഡ്രോ ഗോൺസാലസ് ഇനരിറ്റു അനുരാഗ് കശ്യപിനെ മഹാരാജ എന്ന ചിത്രത്തിലെ അഭിനയം കണ്ട് അടുത്ത സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത വൈറലാകുകയാണ്. മഹാരാജ സംവിധായകന്‍ നിഥിലന്‍ സ്വാമിനാഥനാണ് ഇത് വെളിപ്പെടുത്തിയത്. ചെന്നൈയിൽ നടന്ന ഗലാട്ട അവാർഡ് ദാന ചടങ്ങിൽ നിഥിലന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. ഇതിന്‍റെ ക്ലിപ്പ് ഇപ്പോൾ എക്‌സിൽ വൈറലാകുകയാണ്.
“ഞാൻ അനുരാഗ് സാറിന്‍റെ വലിയ ആരാധകനാണ്. അടുത്തിടെ, ഞാൻ അദ്ദേഹത്തിന്‍റെ മകളുടെ വിവാഹത്തിന് മുംബൈയിൽ പോയിരുന്നു. മഹാരാജ കണ്ടതിന് ശേഷം ഇനരിറ്റു തനിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് സന്തോഷം തോന്നി. ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു." - വീഡിയോയില്‍ നിഥിലന്‍ സ്വാമിനാഥന്‍ പറയുന്നു.
എന്തായാലും തമിഴകത്ത് മഹാരാജ ചിത്രം അലജാൻഡ്രോ ഗോൺസാലസ് ഇനരിറ്റു കണ്ടു എന്നത് വലിയ വാര്‍ത്തയായി മാറുകയാണ്. ഹോളിവുഡിലെ വിഖ്യാത സംവിധായകര്‍ പോലും ഇന്ത്യന്‍ ചിത്രങ്ങളെ ശ്രദ്ധിക്കുന്നു എന്ന രീതിയിലാണ് നിഥിലന്‍ സ്വാമിനാഥന്‍റെ വാക്കുകള്‍ വൈറലാകുന്നത്.
അതേ സമയം ഇനരിറ്റു ചിത്രത്തില്‍ അനുരാഗ് കശ്യപ് അഭിനയിക്കും എന്നതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അനുരാഗ് കശ്യപ് ഇതുവരെ ചിത്രത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ വർഷം ഒക്ടോബറിൽ ടോം ക്രൂസ് നായകനാകുന്ന തന്‍റെ അടുത്ത ഇംഗ്ലീഷ് ഫീച്ചർ ഫിലിം ഷൂട്ടിംഗ് ആരംഭിക്കാൻ അലജാൻഡ്രോ ഗോൺസാലസ് ഇനരിറ്റു ഒരുങ്ങുന്നതായി വെറൈറ്റി റിപ്പോർട്ട് ചെയ്തിരുന്നു.
മഹാരാജയിൽ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നടരാജൻ സുബ്രഹ്മണ്യം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം തമിഴില്‍ ബോക്സോഫീസ് വിജയവും നിരൂപ പ്രശംസയും ഒരു പോലെ നേടിയ ചിത്രമാണ് മഹാരാജ. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 71.30 കോടിയുടെ ആജീവനാന്ത കളക്ഷനാണ് ചിത്രം നേടിയത്. ആഗോളതലത്തിൽ ഇത് 109.13 കോടി ഗ്രോസ് നേടി. കൊരങ്ങ് ബൊമ്മെ എന്ന ചിത്രത്തിന് ശേഷം നിഥിലൻ സാമിനാഥൻ ഒരുക്കിയ ചിത്രമാണ് ഇത്.
രക്തം വാർന്നു കിടന്ന സെയ്ഫിനെ മകന്‍ ഇബ്രാഹിം ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍, കാരണം ഇതാണ് !
അർജുൻ അശോകനും ബാലു വർഗീസും അപ്രതീക്ഷിതമായി എത്തി; കൊച്ചിയിൽ പ്രേക്ഷകർക്ക് സർപ്രൈസ്