ആര്യന്‍ ഖാനുമായി ഡേറ്റിംഗോ?; കാര്യങ്ങള്‍ വ്യക്തമാക്കി പാക് നടി സാദിയ

By Web TeamFirst Published Jan 11, 2023, 9:56 AM IST
Highlights

ദുബായിൽ നടന്ന പാര്‍ട്ടിയിലാണ്  ആര്യനും സാദിയയും ഒരുമിച്ച് പോസ് ചെയ്തത് എന്നാണ് വിവരം. ആര്യൻ മെറൂൺ ടീഷര്‍ട്ടും നീല ഡെനിമും വെള്ള ജാക്കറ്റുമാണ്  ചിത്രത്തില്‍ ധരിച്ചിരുന്നത്. 

ദുബായ്: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെയും പാകിസ്ഥാൻ നടി സാദിയ ഖാന്‍റെയും ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും ഡേറ്റിംഗിലാണ് ഏന്നാണ് പിന്നാലെ ഗോസിപ്പ് പരന്നത്. 

ദുബായിൽ നടന്ന പാര്‍ട്ടിയിലാണ്  ആര്യനും സാദിയയും ഒരുമിച്ച് പോസ് ചെയ്തത് എന്നാണ് വിവരം. ആര്യൻ മെറൂൺ ടീഷര്‍ട്ടും നീല ഡെനിമും വെള്ള ജാക്കറ്റുമാണ്  ചിത്രത്തില്‍ ധരിച്ചിരുന്നത്. കറുത്ത വേഷത്തിലായിരുന്നു പാക് നടിയായ സാദിയ. ആര്യന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. 

എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാക് നടി സാദിയ. ഒരു അഭിമുഖത്തിലാണ് പാക് നടിയുടെ പ്രതികരണം. തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് താനും ആര്യനും ഡേറ്റിംഗിലാണെന്ന വാര്‍ത്തയെന്ന് ഇവര്‍ പറയുന്നു. നല്ല രീതിയില്‍ പെരുമാറുന്ന വളരെ സ്വീറ്റായ വ്യക്തിത്വമാണ് ആര്യനെന്നും പാക് നടി പറയുന്നു. 

2010-ൽ 'യാരിയാൻ' എന്ന പാക് ടിവി സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്ന നടിയാണ് സാദിയ. അതിനുശേഷം, 'ഖുദാ ഔർ മൊഹബത്ത്,' 'ലാ', 'ഖുദാ ഔർ മൊഹബത്ത് 2', 'ഷായാദ്' തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ  വേഷം ചെയ്തു. ചില പാക് സിനിമകളിലും ഇവര്‍ അഭിനയിച്ചു. 

കുറച്ച് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ താന്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് സാദിയ അവകാശപ്പെട്ടിരുന്നു. അക്ഷയ് കുമാര്‍ ചിത്രത്തില്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നായിരുന്നു അവകാശവാദം എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇല്ല. 

അതേ സമയം പുതുവര്‍ഷത്തെ ആദ്യദിനങ്ങളിലും ആര്യന്‍റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.
ആര്യൻ ഖാനും നോറ ഫത്തേഹിയും തമ്മില്‍ എന്ത് എന്നതാണ് ഇപ്പോള്‍ ബോളിവുഡിലെ സജീവ ചര്‍ച്ചയായിരുന്നത്.  ആര്യനും, ഡാന്‍സിംഗ് സ്റ്റാര്‍ നോറയും ഒന്നിച്ച് ദുബായിൽ ഉണ്ടായിരുന്നു എന്നതാണ് പുതിയ കഥകള്‍ക്ക് വഴിവച്ചത്.

ദുബായിൽ നിന്നുള്ള ആര്യന്‍റെയും നോറയുടെയും അവധിക്കാല ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ നേരത്തെ വൈറലായിരുന്നു. എന്നാല്‍ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും അതില്‍ ഇല്ലായിരുന്നു. എന്നാല്‍ സോഷ്യൽ മീഡിയ റൂമറുകള്‍ പരന്നു. ആര്യനും നോറയും ഡേറ്റിംഗിലാണെന്ന സൂചനകള്‍ ചില ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചു. എന്നാല്‍ ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു. 

ഹൃത്വിക് റോഷന്റെ സൂപ്പർഹീറോ ഫ്രാഞ്ചൈസി വീണ്ടും; 'ക്രിഷ് 4' ഉടൻ

ബോളിവുഡ് ബഹിഷ്കരണം; സങ്കുചിത ഗുണ്ടായിസം, അത് നിര്‍ത്തണമെന്ന് കിഷോര്‍

click me!