പാക് സംവിധായകനും, ഇന്ത്യന്‍ നിര്‍മ്മാതാവും ലൈംഗികമായി പീഡിപ്പിച്ചെന്ന് പാക് നടി

Published : Jan 11, 2023, 12:53 PM ISTUpdated : Jan 11, 2023, 02:29 PM IST
പാക് സംവിധായകനും, ഇന്ത്യന്‍ നിര്‍മ്മാതാവും ലൈംഗികമായി പീഡിപ്പിച്ചെന്ന് പാക് നടി

Synopsis

ഇന്ത്യൻ നിർമ്മാതാവ് രാജ് ഗുപ്തയും പാകിസ്ഥാൻ സംവിധായകൻ സയ്യിദ് എഹ്‌സാൻ അലി സെയ്ദിയും ചേർന്നാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ്  മെഹ്‌റിൻ ഷാ വെളിപ്പെടുത്തുന്നത്. 

ഇസ്ലാമാബാദ്: തന്നെ പാക് സംവിധായകനും ഇന്ത്യന്‍ നിര്‍മ്മാതാവും ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി പാക് ചലച്ചിത്ര നടി. നടിയായ മെഹ്‌റിൻ ഷായാണ് ആരോപണവുമായി രംഗത്ത് എത്തിയത്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടിയുടെ ആരോപണം. അസ്സര്‍ബൈജാനിലെ ബക്കുവില്‍ ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് തനിക്ക് മോശം അനുഭവം ഉണ്ടായത് എന്ന് നടി പറയുന്നു. 

ഇന്ത്യൻ നിർമ്മാതാവ് രാജ് ഗുപ്തയും പാകിസ്ഥാൻ സംവിധായകൻ സയ്യിദ് എഹ്‌സാൻ അലി സെയ്ദിയും ചേർന്നാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ്  മെഹ്‌റിൻ ഷാ വെളിപ്പെടുത്തുന്നത്. നിർമ്മാതാവും സംവിധായകനും ലൈംഗികത്തൊഴിലാളികളെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ആരോപിച്ചു. 

തങ്ങളുടെ അശ്ലീലമായ ആവശ്യങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചതിനാലാണ് തന്നെ ഉപദ്രവിച്ചതെന്ന് മെഹ്‌റിൻ പറഞ്ഞു. വീഡിയോയില്‍ തന്‍റെ അനുഭവം വിവരിക്കുന്ന സമയത്ത് മെഹ്റിന്‍റെ കണ്ണുകള്‍ പലവട്ടം നിറഞ്ഞു. തന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് തനിക്ക് ഭക്ഷണം പോലും പല പ്രവശ്യം നിഷേധിച്ചുവെന്നും മെഹ്റിന്‍ പറയുന്നു. ഒപ്പം തനിക്ക് തിരിച്ചുവരാന്‍ അടക്കം വിമാനടിക്കറ്റ് പോലും നല്‍കിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്. 

ഈ വിഷയം പിന്നീട് താന്‍ പുറത്തുപറയേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്. മുന്നോട്ട് പോകാം എന്ന് കരുതിയതാണ്. എന്നാല്‍ സിനിമ രംഗത്തെ മറ്റു നടിമാര്‍ക്ക് അനുഭവമായി ഇത് പങ്കുവയ്ക്കണമെന്ന് ഇപ്പോള്‍ തോന്നിയെന്ന് മെഹ്‌റിൻ ഷാ പറയുന്നു. 

ആര്യന്‍ ഖാനുമായി ഡേറ്റിംഗോ?; കാര്യങ്ങള്‍ വ്യക്തമാക്കി പാക് നടി സാദിയ

'സാമന്തയുടെ ആ പഴയ പ്രസരിപ്പും തിളക്കവും പോയി': എന്ന് പോസ്റ്റ്, കിടിലന്‍ മറുപടി നല്‍കി സാമന്ത

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക