നടിമാരെ പാക് സൈന്യം ഹണിട്രാപ്പിന് ഉപയോഗിച്ചെന്ന് ആരോപണം; ശക്തമായി പ്രതികരിച്ച് നടിമാര്‍.!

Published : Jan 03, 2023, 08:42 PM IST
നടിമാരെ പാക് സൈന്യം ഹണിട്രാപ്പിന് ഉപയോഗിച്ചെന്ന് ആരോപണം; ശക്തമായി പ്രതികരിച്ച് നടിമാര്‍.!

Synopsis

വിമര്‍ശനത്തിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതനാണെന്ന്  പറഞ്ഞ് മേജർ ആദിൽ രാജ എന്ന ആര്‍മി ഓഫീസര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സജൽ അലി  രംഗത്ത് എത്തി. 

ഇസ്ലാമാബാദ്: ചില പാകിസ്ഥാന്‍ നടിമാരെ പാകിസ്ഥാന്‍ സൈന്യം ഹണി ട്രാപ്പിംഗിന് ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തി മുന്‍ പാക് സൈനികന്‍. പാകിസ്ഥാൻ നടി സജൽ അലി അടക്കം നടിമാരുടെ പേര് നേരിട്ട് പറയാതെ അവരുടെ ഇനീഷ്യലുകള്‍ എടുത്തുപറഞ്ഞാണ്  യൂട്യൂബർ കൂടിയായ മുന്‍ സൈനിക ഓഫീസർ ആരോപിച്ചത്. 

എന്നാല്‍ വിമര്‍ശനത്തിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതനാണെന്ന്  പറഞ്ഞ് മേജർ ആദിൽ രാജ എന്ന ആര്‍മി ഓഫീസര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സജൽ അലി  രംഗത്ത് എത്തി. 

മേജർ ആദിൽ രാജ നടത്തുന്ന സോൾജിയർ സ്പീക്ക്സ് എന്ന പേരിലുള്ള യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. ഇതില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേര്‍സ് ഉണ്ട്. സജലിനെ കൂടാതെ മറ്റ് ചില നടിമാരെയും പാക് സൈന്യം ഹണിട്രാപ്പിന് ഉപയോഗിച്ചുവെന്ന് പരോക്ഷമായി എടുത്തു പറഞ്ഞു.  

പാക് രാഷ്ട്രീയക്കാരെയും മറ്റും കുടുക്കാൻ പാകിസ്ഥാൻ നടിമാരെയും മോഡലുകളും പാക് സൈനിക മേധാവിയായിരുന്ന റിട്ടേയര്‍ഡ് ജനറൽ  ബജ്‌വ, മുൻ ഐഎസ്‌ഐ തലവൻ ഫായിസ് ഹമീദ് എന്നിവർ ഉപയോഗപ്പെടുത്തിയെന്നാണ് ആദിൽ രാജ തന്‍റെ യൂട്യൂബ് വീഡിയോയില്‍ പറയുന്നത്. 

വീഡിയോ പാകിസ്ഥാനില്‍ അതിവേഗമാണ് വൈറലായത്, ഇത് വലിയ ചര്‍ച്ചകളിലേക്കും നയിച്ചു. എംഎച്ച്, എംകെ, കെകെ, എസ്എ  എന്നീ പേരുകളാണ് മേജർ ആദിൽ രാജ പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഇത് ആരാണെന്ന് ഊഹിച്ച് പറയാന്‍ തുടങ്ങി. മെഹ്‌വിഷ് ഹയാത്ത്, മഹിറ ഖാൻ, കുബ്ര ഖാൻ, സജൽ അലി എന്നീ പ്രമുഖ പാക് നടിമാരാണ് ഇതെന്നാണ് പാക് സൈബര്‍ ലോകം കണ്ടെത്തിയത്. 

ഇത് വലിയ ട്രോളായി നടിമാരെ അധിക്ഷേപിക്കുന്ന രീതിയില്‍ വളര്‍ന്നതോടെയാണ്  പാകിസ്ഥാനിലെ പ്രമുഖ നടിയായ സജൽ അലി ഇതിനെതിരെ ശക്തമായി പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വീഡിയോ സംബന്ധിച്ച് സൂചന നല്‍കാതെയാണ് നടി ട്വീറ്റ് ചെയ്തത്. "നമ്മുടെ രാജ്യം ധാർമ്മികമായി അധഃപതിച്ചതും വൃത്തികെട്ടതുമായി മാറുന്നത് വളരെ സങ്കടകരമാണ്, സ്വഭാവഹത്യ ഏറ്റവും വലിയ പാപമാണ്" - നടി സജൽ അലി ട്വീറ്റ് ചെയ്തു.

ഇപ്പോള്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ തെളിവ് തന്നില്ലെങ്കില്‍ മേജർ ആദിൽ രാജയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് നടിയായ കുബ്ര ഖാൻ പ്രതികരിച്ചത്. വളരെ ശക്തമായ ഭാഷയില്‍ മേജറിന്‍റെ പേര് എടുത്ത് പറഞ്ഞ് തന്നെയായിരുന്നു നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. 

മെഹ്‌വിഷ് ഹയാത്തും  രാജയ്‌ക്കെതിരെ വലിയതോതില്‍ ആഞ്ഞടിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇതെന്ന് പറഞ്ഞ നടി. നിങ്ങൾക്ക് ഒന്നുമറിയാത്ത ഒരാളെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളും കുപ്രചരണങ്ങളും പ്രചരിപ്പിക്കുന്നതിൽ നിങ്ങള്‍ക്ക് നാണമില്ലെ എന്ന് നടി തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചോദിച്ചു. ഒപ്പം ഇതൊക്കെ വിശ്വസിക്കുന്ന നാട്ടുകാരുടെ മനോഭാവം ഞെട്ടിക്കുന്നതാണെന്ന് നടി കൂട്ടിച്ചേര്‍ത്തു. 

തമന്നയും വിജയ് വര്‍മ്മയും പ്രണയത്തില്‍? ; ന്യൂ ഇയര്‍ ചുംബനം വൈറല്‍.!

വിവാഹ നിശ്ചയത്തിന് ഒരുങ്ങുന്നതിന്റെ വീഡിയോ പങ്കുവെച്ച് നടി നൂറിൻ ഷെരീഫ്
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത