ചിരഞ്ജീവിയുടെ റിവോൾവർ സ്വന്തം തലയിൽ വച്ചു; ബാലയ്യയോട് ആ സംഭവം വെളിപ്പെടുത്തി പവന്‍ കല്ല്യാണ്‍

Published : Jan 28, 2023, 10:39 AM ISTUpdated : Jan 28, 2023, 11:01 AM IST
ചിരഞ്ജീവിയുടെ റിവോൾവർ സ്വന്തം തലയിൽ വച്ചു; ബാലയ്യയോട് ആ സംഭവം വെളിപ്പെടുത്തി പവന്‍ കല്ല്യാണ്‍

Synopsis

ഇത്രയധികം വിപ്ലവ ചിന്തകളുള്ള ഒരാൾ എങ്ങനെ പവർ സ്റ്റാറായി എന്ന് ബാലകൃഷ്ണ പവനോട് ചോദിക്കുന്നതായി പ്രമോയില്‍ ഉണ്ട്.

ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളാണ് നന്ദമൂരി ബാലകൃഷ്ണയും പവന്‍ കല്ല്യാണും. ഇരുവരും ഒന്നിച്ച് ഒരു വേദിയില്‍ എത്തിയാലോ. ബാലയ്യ അവതരിപ്പിക്കുന്ന ടോക്ക് ഷോ അണ്‍സ്റ്റോപ്പബിളിലാണ് ഇരുതാരങ്ങളും ഒന്നിക്കുന്നത്. ഈ ടോക്ക് ഷോയുടെ ഒന്നാം എപ്പിസോഡിന്‍റെ പ്രമോ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 3നാണ്  ആഹാ ആപ്പില്‍ ഈ എപ്പിസോഡ് സ്ട്രീം ചെയ്യുന്നത്.

പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പവന്‍ കല്ല്യാണ്‍ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരനാണ്. മാത്രവുമല്ല ജന സേന പാര്‍ട്ടി എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ തെലുങ്കിലെ പ്രധാനപ്പെട്ട മറ്റൊരു താരമായ ബാലകൃഷ്ണയുടെ ടോക്ക് ഷോയില്‍ പവന്‍ എത്തുന്നത് വലിയ വാര്‍ത്തായിരുന്നു. 

പവന്‍റെ സ്‌റ്റൈല്‍, ബാലയ്യയുടെ ചെറുപ്പം തുടങ്ങിയ വിഷയങ്ങളില്‍ രസകരമായാണ് സംഭാഷണം ആരംഭിക്കുന്നത്.  സംവിധായകനായ ത്രിവിക്രമുമായി എങ്ങനെയാണ് അടുപ്പമുണ്ടായതെന്ന് ബാലകൃഷ്ണ പവനോട് ചോദിക്കുന്നുണ്ട് പ്രമോയില്‍. രാംചരണ്‍ അടക്കം മെഗാസ്റ്റാര്‍ ഫാമിലിയിലെ പുതിയകാല ഹീറോകളുമായി ചെറുപ്പത്തിലെ അടുത്ത ബന്ധം സൂക്ഷിക്കുന്നത് എങ്ങനെയെന്ന് ബാലയ്യ പവനോട് ചോദിക്കുന്നുണ്ട്. തുടർന്ന് ബാലയ്യ രാം ചരണുമായി ഫോണിൽ സംസാരിക്കുന്നതും പ്രമോയിലുണ്ട്. 

ഇത്രയധികം വിപ്ലവ ചിന്തകളുള്ള ഒരാൾ എങ്ങനെ പവർ സ്റ്റാറായി എന്ന് ബാലകൃഷ്ണ പവനോട് ചോദിക്കുന്നതായി പ്രമോയില്‍ ഉണ്ട്. പവന്‍റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകന്‍ എന്‍ടിആറിന്‍റെ മകനും, ആന്ധ്രയിലെ പുതിയ രാഷ്ട്രീയ ധാരയുടെ വക്താവായ പവനും തമ്മിലുള്ള രാഷ്ട്രീയ കാര്യത്തിലെ സംസാരം ചിലപ്പോള്‍ തീപാറിയേക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ചിരഞ്ജീവിയുടെ റിവോൾവർ സ്വന്തം തലയിൽ വച്ചതിനെക്കുറിച്ച് പവൻ ടോക്ക് ഷോയില്‍ വിവരിക്കുന്നുണ്ട്. ഈ കഥ പൂര്‍ണ്ണമായും എന്താണ് എന്നതാണ് ഇപ്പോള്‍ തെലുങ്ക് സിനിമ രംഗത്തെ ചര്‍ച്ച. എപ്പിസോഡിന്റെ ആദ്യഭാഗം ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങും, രണ്ടാം ഭാഗം പിന്നീട് പുറത്തിറങ്ങും.

ബാലയ്യ മാപ്പ് പറയണം എന്ന് അക്കിനേനി ഫാന്‍സ്; ഒരു വിലയും കൊടുക്കാതെ ബാലകൃഷ്ണ.!

ബലയ്യയുമായുള്ള പാര്‍ട്ടി ചിത്രം വൈറല്‍;ബലയ്യയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായിക.!

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത