'എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം'; സന്തോഷ വാര്‍ത്ത അറിയിച്ച് പേളി മാണി

Published : Jul 13, 2023, 12:50 PM ISTUpdated : Jul 13, 2023, 01:15 PM IST
'എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം'; സന്തോഷ വാര്‍ത്ത അറിയിച്ച് പേളി മാണി

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ 1 ല്‍ വച്ചാണ് പേളിയും ശ്രീനിഷും പരിചയപ്പെടുന്നത്

മലയാളികള്‍ക്ക് പ്രിയങ്കരരായ താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസണ്‍ 1 ല്‍ വച്ച് പരിചയപ്പെട്ട ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി മാണി വ്യക്തിജീവിതത്തിലെ സന്തോഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറെ സന്തോഷകരമായ ഒരു വിവരം തന്നെ സ്നേഹിക്കുന്നവരുമായി പങ്കുവച്ചിരിക്കുകയാണ് പേളി. കുടുംബത്തിലേക്ക് ഒരാള്‍ കൂടി കടന്നുവരുന്നു എന്നതാണ് അത്.

താന്‍ ഗര്‍ഭിണിയാണെന്ന വിവരമാണ് പേളി അറിയിച്ചിരിക്കുന്നത്. ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നില പറയുന്ന ഒരു വാചകമാണ് പേളി ആദ്യം കുറിച്ചിരിക്കുന്നത്. 'അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡിഡിയുടെ വയറ്റില്‍ ദോശ' എന്നാണ് ആ വാചകം. "മനോഹരമായ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം". മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുണ്ട്.

 

ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ രണ്ടാം സ്ഥാനക്കാരിയായിരുന്നു പേളി മാണി. സീസണിലെ നാലാം സ്ഥാനമായിരുന്നു ശ്രീനിഷിന്. ബിഗ് ബോസില്‍ വച്ച് ഉടലെടുത്ത പ്രണയം ഗെയിം പ്ലാന്‍ ആണെന്ന് ആ സമയത്ത് സോഷ്യല്‍ മീഡിയയിലും മറ്റും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പുറത്തെത്തിയതിനു ശേഷം വീട്ടുകാരുമായി സംസാരിച്ച് ഇരുവരും തങ്ങളുടെ വിവാഹം പ്രഖ്യാപിക്കുകയായിരുന്നു. 2019 മെയ് 5 ന് ക്രിസ്ത്യന്‍ മതാചാര പ്രകാരവും മെയ് 8 ന് ഹിന്ദു ആചാര പ്രകാരവും ഇരുവരുടെയും വിവാഹം നടന്നു. 2021 മാര്‍ച്ച് 20 നാണ് നില എന്ന ആദ്യ കുട്ടി ജനിച്ചത്.

ALSO READ : 'സ്‍പിരിറ്റി'ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? ആരാധകന്‍റെ സംശയത്തിന് ശങ്കര്‍ രാമകൃഷ്ണന്‍റെ മറുപടി

സന്തോഷ വാര്‍ത്ത അറിയിച്ച് പേളി: വീഡിയോ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത