'രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായതിൽ അനുഗ്രഹീത'; മക്കളെ കുറിച്ച് പേളിയും ശ്രീനിഷും

Published : Apr 13, 2024, 04:18 PM IST
'രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായതിൽ അനുഗ്രഹീത'; മക്കളെ കുറിച്ച് പേളിയും ശ്രീനിഷും

Synopsis

ഉത്തരവാദിത്വം കൂടി എന്നത് മാത്രമാണ് അച്ഛനും അമ്മയും ആയതിൽ തോന്നിയ മാറ്റമെന്നും ഇരുവരും പറയുന്നു. 

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസിൽ തുടങ്ങിയ ഇവരുടെ പ്രണയം ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകരും ഏറെ സന്തോഷത്തിൽ തന്നെ ആയിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ഏറ്റവും പുതിയ ക്യു ആൻഡ് എ വീഡിയോ വൈറലാവുകയാണ്. നിറ്റാരയും നിലയും തമ്മിലുള്ള ബോണ്ടാണ് കൂടുതലും ആളുകൾ ചോദിക്കുന്നത്. 

"മറ്റുള്ള കുഞ്ഞുങ്ങളെ വച്ചുനോക്കുമ്പോൾ നിറ്റാര വെറും പാവം കുഞ്ഞാണ്. നില അനുജത്തിയെ വലിയ കെയറിങ് ആണ്. അവർ തമ്മിൽ ഒരു ബോണ്ടിങ് ഉണ്ട് അത് കാണാൻ വലിയ സ്വീറ്റ് ആണ്. നിറ്റാരയും ഞാനും നിലയും ഒരുമിച്ചാണ് ഉറങ്ങാൻ കടക്കുന്നത്. ചിലദിവസം രാത്രിയിൽ നില എണീക്കും.. ഉറക്കത്തിൽ ആയിരിയ്ക്കും എങ്കിലും അടുത്തുകിടക്കുന്ന നിറ്റാരയെ അവൾക്ക് ഉമ്മ വയ്ക്കണം. ആ സീൻ കാണുമ്പൊൾ നമ്മൾ ഒരുപാട് സന്തോഷിക്കും. അത്രയും കെയറിങ് ആണ് അവൾ അനുജത്തിയെ. തിരിച്ചും അങ്ങനെയാണ്. ചേച്ചിയുടെ പ്രസൻസ് എപ്പോളും നിറ്റാര ആസ്വദിക്കുന്നത് കാണാം. ഭയങ്കര പ്രൊട്ടക്ടീവും ആണ്, കെയറിങ്ങും ആണ്. ഞങ്ങൾ പ്രതീക്ഷിക്കാത്ത ഒരു മാറ്റം ആണ് ചേച്ചി എന്ന നിലയിൽ നില ബേബിയിൽ കാണുന്നത്".

"നിറ്റാര എന്ന പേര് വരുന്നത് ഡെലിവറി ടൈമിൽ ആണ്. ഒരുപേരും കിട്ടുന്നുണ്ടായില്ല. താര എന്ന പേര് ഞാൻ നേരത്തെ ചിന്തിച്ചിരുന്നു. നിലയുടെ നിയും താരയും ചേർന്നതാണ് നിറ്റാര. ഡീപ്പ് റൂട്ടഡ് എന്ന അർഥം ആണ് കുഞ്ഞിന്റെ പേരിനുള്ളത്. അതിനർത്ഥം ആഴത്തിൽ ഉറച്ചത്, ഉറപ്പോടെ നിൽക്കുന്നത് അല്ലെങ്കിൽ ആഴത്തിൽ വേരുകൾ ഉള്ളത് എന്നാണ്. ശക്തരും സ്വതന്ത്രരും ക്രിയാത്മകവും ബുദ്ധിശക്തിയുമുള്ള പെൺകുട്ടികൾക്ക് നിറ്റാര എന്നപേര് നൽകാറുണ്ട്. ഈ പേരുകാർ പ്രകൃതിയോട് ആഴമായ വിലമതിപ്പുള്ളവരുമായിരിക്കും" എന്നും മകളുടെ പേരിനെക്കുറിച്ച് താരം പറയുന്നു.

'ചോദ്യം ചെയ്യപ്പെടേണ്ടത്', ചോദ്യശരങ്ങളും മുന്നറിയിപ്പുമായി മോഹൻലാൽ, ആർക്കൊക്കെ നറുക്ക് വീഴും ?

രണ്ട് പെൺകുഞ്ഞുങ്ങളെ അമ്മയായപ്പോൾ വളരെ അനുഗ്രഹീതമായാണ് താനെന്ന് തോന്നിയെന്നും ഉത്തരവാദിത്വം കൂടി എന്നത് മാത്രമാണ് അച്ഛനും അമ്മയും ആയതിൽ തോന്നിയ മാറ്റം. വേറെ ഒരു മാറ്റവും ഞങ്ങൾക്ക് ഫീൽ ചെയ്യുന്നില്ലെന്നും താരദമ്പതികൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത