ഞങ്ങളുടെ രാജകുമാരി എത്തി; പേളി അമ്മയായ സന്തോഷം പങ്കുവച്ച് ശ്രീനിഷ്

Web Desk   | Asianet News
Published : Mar 21, 2021, 08:19 AM ISTUpdated : Mar 21, 2021, 08:23 AM IST
ഞങ്ങളുടെ രാജകുമാരി എത്തി; പേളി അമ്മയായ സന്തോഷം പങ്കുവച്ച് ശ്രീനിഷ്

Synopsis

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളിയും ശ്രീനിഷും. 

ടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് വിവരം ആരാധകരുമായി പങ്കുവയ്ച്ചത്. അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് കുറിച്ചു. 

“ദൈവം ഞങ്ങൾക്കായി അയച്ച സമ്മാനം, സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി,” ശ്രീനിഷ് കുറിക്കുന്നു. സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നത്.

നിരവധി ആരാധകർ ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. ആരാധകർ മാത്രമല്ല മുൻ ബിഗ് ബോസ് താരങ്ങളും, പ്രമുഖ ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടെത്തുന്നുണ്ട്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി