'ധാരാളം മാജിക്കും അത്ഭുതങ്ങളും നിറഞ്ഞ ലോകം'; അമ്മയ്‌ക്കൊപ്പം കാഴ്ചകൾ കണ്ട് കുഞ്ഞ് നില

Web Desk   | Asianet News
Published : Jun 05, 2021, 06:18 PM IST
'ധാരാളം മാജിക്കും അത്ഭുതങ്ങളും നിറഞ്ഞ ലോകം'; അമ്മയ്‌ക്കൊപ്പം കാഴ്ചകൾ കണ്ട് കുഞ്ഞ് നില

Synopsis

നിലയെ കയ്യിൽ എടുത്തുകൊണ്ടിരിക്കുന്ന തന്റെ ചിത്രവും പേളി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

പേളി മാണിയെയും ശ്രീനിഷിനെയും പോലെ തന്നെ നിരവധി അരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് മകൾ നില. ജനിച്ചത് മുതൽ കുഞ്ഞിന്റെ ചിത്രങ്ങളും കുസൃതികളും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. അതുകൊണ്ട് തന്നെ നിലയുടെ പുതിയ വാർത്തകൾക്കായി ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ലോക പരിസ്ഥിതി ദിനമായ ഇന്ന് പേളി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

“ധാരാളം മാജിക്കും അത്ഭുതങ്ങളും നിറഞ്ഞ ലോകം. സാഹസികതയുടെയും സ്നേഹത്തിന്റെയും ലോകം. അവളുടെ കുഞ്ഞുകണ്ണുകൾ ഇപ്പോൾ നിറങ്ങളെയും ദൃശ്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ് വിരലുകൾ പതിയെ തൊടാനും മുറുകെ പിടിക്കാനും തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോൾ, തീർത്തും വ്യത്യസ്തമായൊരു ലോകം തന്നെ കാണാനാവുന്നു,” എന്നാണ് പേളി കുറിക്കുന്നത്.

നിലയെ കയ്യിൽ എടുത്തുകൊണ്ടിരിക്കുന്ന തന്റെ ചിത്രവും പേളി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ