താനുമായുള്ള ചാറ്റ് ബോക്സ് ഡയറിയാക്കിയ ആരാധിക; അനുഭവം പറഞ്ഞ് പേളി മാണി

Published : May 23, 2023, 07:48 AM IST
താനുമായുള്ള ചാറ്റ് ബോക്സ് ഡയറിയാക്കിയ ആരാധിക; അനുഭവം പറഞ്ഞ് പേളി മാണി

Synopsis

"ഈയിടെ ഞാൻ ഒരു മാളിൽ ഷോപ്പിംഗ് നടത്തുന്നതിനിടയിൽ നിങ്ങളിൽ ഒരാളെ കണ്ടുമുട്ടി"

മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ ബന്ധം വിവാഹത്തില്‍ എത്തുകയുമായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കിടുന്ന വിശേഷങ്ങൾ വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറ്. ഇവരുടെ മകൾ നിലായുടെ വിശേഷങ്ങൾ അറിയാനാണ് ആരാധകർ ഇപ്പോള്‍ തിടുക്കം കൂട്ടാറ്. ഇവരുടെ യുട്യൂബ് ചാനലും വൻ വിജയമാണ്.

ഇപ്പോഴിതാ പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മറ്റ് താരങ്ങളെ പോലെ ഫോട്ടോഷൂട്ടുകളിൽ അധികം ശ്രദ്ധ നൽകുന്നവരല്ല പേളിയും ശ്രീനിഷും. അതുകൊണ്ട് തന്നെ പേളി പങ്കുവെച്ച ചിത്രങ്ങളിലേക്കാണ് ആരാധകരുടെ കണ്ണ്. ചിത്രങ്ങളെക്കാൾ അതിന്റെ ക്യാപ്‌ഷൻ ആണ് കൂടുതൽ ആകർഷകം. "ഈയിടെ ഞാൻ ഒരു മാളിൽ ഷോപ്പിംഗ് നടത്തുന്നതിനിടയിൽ നിങ്ങളിൽ ഒരാളെ കണ്ടുമുട്ടി... എന്റെ ഇൻസ്റ്റാ ഫാമിലിയെ കാണുമ്പോൾ ഞാൻ എപ്പോഴും ആവേശഭരിതയാകും... ഞങ്ങൾ സംസാരിച്ചു, കുറച്ച് ചിത്രങ്ങൾ പോലും ക്ലിക്ക് ചെയ്തു... എന്നിട്ട് അവസാനം അവൾ പറഞ്ഞു  അവൾ എനിക്ക് ഇൻസ്റ്റഗ്രാമിൽ ഒരുപാട് സന്ദേശങ്ങൾ അയച്ചിരുന്നു, പക്ഷേ മറുപടി ലഭിച്ചില്ല... എനിക്ക് വിഷമം തോന്നി... അവളുടെ ഐഡിയുടെ പേര് എന്താണെന്ന് ഞാൻ അവളോട് ചോദിച്ചു, അവ ഇനി വായിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നില്ലെന്ന് അവൾ പറഞ്ഞു."

 

"കാരണം അവൾ ഇപ്പോൾ എന്റെ ഡിഎം ഇപ്പോള്‍ സ്വന്തം ഡയറി ആയാണ് അവളിപ്പോള്‍ ഉപയോഗിക്കുന്നതെന്ന് പറഞ്ഞു, അവൾ അവളുടെ രഹസ്യങ്ങൾ പങ്കുവെക്കുന്ന ഒരു സ്വകാര്യ ഇടം, കാരണം ഞാൻ അത് ഒരിക്കലും വായിക്കില്ലെന്ന് അവൾ വിശ്വസിക്കുന്നു.... ശരി.. അത് എനിക്ക് ഒരു വിചിത്രമായ കാര്യമായിരുന്നു... ഇത്തരം വിചിത്ര കഥകൾ എന്നോട് പങ്കുവെക്കൂ". എന്നാണ് പേളി കുറിച്ചത്. നിരവധിപേരാണ് പോസ്റ്റിന് മറുപടി അയച്ച് എത്തുന്നത്.

ALSO READ : 'ഈ സന്തോഷത്തില്‍ അച്ഛനും വേണമായിരുന്നു'; എസ്എസ്എല്‍സി ഫലം പങ്കുവച്ച് ഗൗരി പ്രകാശ്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത