വീഡിയോ കണ്ടവര്‍ പറയുന്നു 'പേളിയുടെ മകളല്ലേ, അത്ഭുതമില്ലെന്ന്' - വീഡിയോ വൈറല്‍

Published : Oct 04, 2023, 09:21 AM IST
വീഡിയോ കണ്ടവര്‍ പറയുന്നു 'പേളിയുടെ മകളല്ലേ, അത്ഭുതമില്ലെന്ന്' - വീഡിയോ വൈറല്‍

Synopsis

'ഒരു ടർക്കിഷ്‌ സോങ് ആയാലോ? ലിറിക്‌സ് ഓക്കെ പെർഫെക്ട് ആണ്.. ആർക്കും സംശയമൊന്നും ഇല്ലല്ലോലെ...' എന്ന് പറഞ്ഞാണ് നിലയുടെ പാട്ട് പേളി പങ്കുവെച്ചിരിക്കുന്നത്.

കൊച്ചി: ജനിക്കുന്നതിന് മുന്‍പേ സെലിബ്രിറ്റിയായ താരപുത്രിയാണ് നില ബേബി. നിലുവിനെ മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുതലുള്ള എല്ലാ വിശേഷങ്ങളും പേളി മാണി തന്റെ ഫോളോവേഴ്‌സുമായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ നീലുവിന്റെ ഓരോ കുഞ്ഞു കുഞ്ഞു കുസൃതികളും ക്യൂട്ട് വീഡിയോസുമായി സ്ഥിരം പേളി ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്.

ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനുള്ള ഒരുക്കത്തിലാണ് പേളിയും ശ്രീനിഷും നിലു ബേബിയും. അതിനിടെ വലിയൊരു യാത്രയിലാണ് മൂവരും. തുർക്കിയിയാണ് താരകുടുംബം ഇപ്പോൾ അടിച്ചു പൊളിക്കുന്നത്. അവിടുത്തെ സ്ട്രീറ്റ് ഫുഡും മറ്റ് വിശേഷങ്ങളുമെല്ലാം റീലിലൂടെയും വ്ലോഗിലൂടെയും പ്രേക്ഷകരെ അറിയിക്കാനും പേളി മറന്നില്ല. ഇപ്പോഴിതാ നിലുബേബിയുടെ ഒരു പാട്ടാണ് വൈറലാകുന്നത്.

'ഒരു ടർക്കിഷ്‌ സോങ് ആയാലോ? ലിറിക്‌സ് ഓക്കെ പെർഫെക്ട് ആണ്.. ആർക്കും സംശയമൊന്നും ഇല്ലല്ലോലെ...' എന്ന് പറഞ്ഞാണ് നിലയുടെ പാട്ട് പേളി പങ്കുവെച്ചിരിക്കുന്നത്. വായിൽ വരുന്ന വാക്കുകളൊക്കെ വെച്ച് സത്യത്തിൽ ഭാഷയെതെന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത തരത്തിലാണ് നിലയുടെ പാട്ട്. പേളിയുടെ മകളല്ലേ ഇതിൽ വലിയ അത്ഭുതമൊന്നും ഇല്ലായെന്നാണ് എല്ലാവരുടെയും കമന്റ്.

അടുത്തിടെ നിലുബേബിയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്തെന്ന ചോദ്യത്തിന് പേളി നൽകിയ ഉത്തരം വൈറലായിരുന്നു. 'എന്നെ സംബന്ധിച്ച് അവള്‍ സന്തോഷത്തോടെ ഇരിക്കണം. ലോകത്തെ സ്‌നേഹിക്കണം. ഈ ലോകത്തിലുള്ള മാത്തം ജനങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരാളായി അവള്‍ മാറണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

ഈ ലോകത്തിന് തന്നെ അവള്‍ ഒരു മുതല്‍ക്കൂട്ട് ആയിരിക്കണം'. പാരന്റിങിനെ കുറിച്ചുള്ള വീഡിയോസ് പേളി നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ആസ്വദിയ്ക്കുകയാണ് പേളി എന്ന് താരം പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തന്നെ വ്യക്തമാണ്.

'ഞാൻ വീട്ടിൽ നിന്നും പുറത്തായി ഗയ്സ്', എല്ലാവർക്കും ശരണ്യ മതി': 'വേദിക'യുടെ ഭര്‍ത്താവ്.!

'തലേന്ന് വരെ പോയി നൂറ് രൂപ വരെ കടം ചോദിക്കും' : ദുഃഖങ്ങൾ വെളിപ്പെടുത്തി 'ലില്ലികുട്ടി' ; ആശ്വസിപ്പിച്ച് ആരാധകർ
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക