ആരാണ് ലച്ചുവിനൊപ്പമുള്ള 'ചുള്ളന്‍'? ഉത്തരം തേടി ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

Published : Jun 30, 2019, 11:48 AM ISTUpdated : Jun 30, 2019, 12:36 PM IST
ആരാണ് ലച്ചുവിനൊപ്പമുള്ള 'ചുള്ളന്‍'?  ഉത്തരം തേടി ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

Synopsis

സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജൂഹി ലവ് സ്മൈലിയോടെ പങ്കുവെച്ചത്. ഫോട്ടോയില്‍ ജൂഹിക്കൊപ്പമുള്ള സുഹൃത്ത് ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം തേടുകയാണ് ആരാധകര്‍. 

കൊച്ചി: 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ജൂഹി രുസ്തഗി. പരമ്പരയില്‍ ലക്ഷ്മി എന്ന ലച്ചുവായെത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരം  വാര്‍ത്തകളിലും നിറസാന്നിധ്യമാണ്. എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ജൂഹി നൃത്ത വേദിയിലേക്ക് തിരികെ എത്തുന്നെന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. എന്നാല്‍ ജൂഹി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ഉറക്കം കെടുത്തുന്നത്.

സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജൂഹി ലവ് സ്മൈലിയോടെ പങ്കുവെച്ചത്. ഫോട്ടോയില്‍ ജൂഹിക്കൊപ്പമുള്ള സുഹൃത്ത് ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം തേടുകയാണ് ആരാധകര്‍. ജൂഹിക്കൊപ്പമുള്ള 'ചുള്ളന്‍' ആരാണെന്നുള്ള ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയിലും ചൂടേറുകയാണ്.

ഡോക്ടറും ആര്‍ടിസ്റ്റുമായ റോവിന്‍ ജോര്‍ജ് ആണ് ജൂഹിക്കൊപ്പം ചിത്രത്തിലുള്ള സുഹൃത്ത് . നിരവധി കവര്‍ ആല്‍ബങ്ങളിലും റോവിന്‍ അഭിനയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശി രഘുവീര്‍ ശരണ്‍ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി രുസ്ഗതി. എറണാകുളത്ത് പഠിക്കുന്ന സമയത്താണ് ജൂഹി ഉപ്പും മുളകിലും അഭിനയിക്കുന്നത്. 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി