കസവ് പട്ടുപാവാടയിൽ തിളങ്ങി 'ചക്കപ്പഴ'ത്തിലെ പല്ലവി; ഫോട്ടോഷൂട്ട്

Published : Apr 20, 2021, 01:24 PM IST
കസവ്  പട്ടുപാവാടയിൽ തിളങ്ങി 'ചക്കപ്പഴ'ത്തിലെ പല്ലവി; ഫോട്ടോഷൂട്ട്

Synopsis

'പല്ലവി'ക്കായി മാത്രം ഫാൻസ് ഗ്രൂപ്പുകൾ വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഥാപാത്രത്തിന് തന്‍റേതായ ശൈലിയിലൂടെ ഒരു വ്യക്തിത്വം നല്‍കാന്‍ ലക്ഷ്‍മിക്ക് സാധിച്ചിട്ടുണ്ട്.

ചക്കപ്പഴം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ലക്ഷ്‍മി ഉണ്ണികൃഷ്ണൻ. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ 'ഉത്തമന്‍റെ'യും 'ആശ'യുടെയും മൂത്ത മകളായ 'പല്ലവി'യുടെ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്.  പ്രേക്ഷരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്.

'പല്ലവി'ക്കായി മാത്രം ഫാൻസ് ഗ്രൂപ്പുകൾ വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഥാപാത്രത്തിന് തന്‍റേതായ ശൈലിയിലൂടെ ഒരു വ്യക്തിത്വം നല്‍കാന്‍ ലക്ഷ്‍മിക്ക് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് ഇൻസ്റ്റഗ്രാമിലടക്കം വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. സംവധായകൻ ഉണ്ണികൃഷ്ണന്റെ മകളാണ് ലക്ഷ്മി. താരം പങ്കുവച്ച വിഷു ആശംസയും ചിത്രങ്ങളുമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്.

കസവ് പട്ടുപാവാടയിൽ ശാലീന സുന്ദരിയായാണ് ലക്ഷ്മിയുടെ ചിത്രങ്ങൾ. അതിവേഗത്തിലാണ് ലക്ഷ്മിയുടെവിഷു ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചക്കപ്പഴം ലൊക്കേഷനായ വീട്ടിൽ നിന്നു തന്നെയുള്ള ചിത്രങ്ങൾ കണ്ടതിന്‍റെ സന്തോഷം ആരാധകർ മറച്ചുവയ്ക്കുന്നില്ല.

ആദ്യ പരമ്പര തന്നെ ഹിറ്റായതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്‍മി. നിരവധി ഫോട്ടോഷൂട്ടുകള്‍ ലക്ഷ്‍മി പങ്കുവെക്കാറുണ്ട്. അടുത്തിടെ ചക്കപ്പഴം ലൊക്കേഷനില്‍ വച്ചുചന്നെ നടത്തിയ മറ്റൊരു ഫോട്ടോഷൂട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്