'സംയുക്ത'യായി ഇനിയില്ല; 'പൂക്കാലം വരവായി' അവസാനിക്കുകയാണെന്ന് മൃദുല

Published : Sep 29, 2021, 07:11 PM IST
'സംയുക്ത'യായി ഇനിയില്ല; 'പൂക്കാലം വരവായി' അവസാനിക്കുകയാണെന്ന് മൃദുല

Synopsis

"സീരിയൽ അവസാനിക്കുമ്പോൾ സങ്കടമുണ്ട്. അവസാനിപ്പിക്കാതെ പറ്റില്ലല്ലോ.."

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് പൂക്കാലം വരവായി (Pookkalam varavayi). സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര അവസാനിക്കുകയാണെന്ന്  അറിയിച്ചിരിക്കുകയാണ് നടി മൃദുല വിജയ് (Mridhula vijay). ഇത് സീരിയലിന്‍റെ ക്ലൈമാക്സ് എപ്പിസോഡാണ്. പൂക്കാലം വരവായി പരമ്പര അവസാനിക്കുന്ന കാര്യം ലൈവിലെത്തിയാണ് മൃദുല പറഞ്ഞത്.

പരമ്പരയിൽ സംയുക്ത എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. രണ്ട് വർഷത്തോളം പരമ്പരയെ ഏറ്റെടുത്ത ആരാധകരോട് മൃദുല നന്ദി അറിയിച്ചു. ഇതുവരെ താൻ ചെയ്യാത്ത കഥാപാത്രമാണ് സംയുക്തയെന്നും എനിക്ക് വ്യക്തിപരമായി പ്രിയമുള്ള കഥാപാത്രമാണിതെന്നും താരം പറയുന്നു.

ജീവിതത്തിൽ ഇതുവരെ ബൈക്ക് ഓടിച്ചിട്ടില്ലാത്ത ഞാൻ അത് പഠിച്ചു. പരമ്പരയ്ക്കുവേണ്ടി ഒരു ദിവസം കൊണ്ടാണ് ബുളളറ്റ് ഓടിക്കാൻ പഠിച്ചത്. അരുണും മറ്റ് അണിയറപ്രവര്‍ത്തകരും ഒരുപാട് പിന്തുണ തന്നു. വെല്ലുവിളി നിറഞ്ഞതായിരുന്നു വേഷമെന്നും മൃദുല പറഞ്ഞു.

സീരിയൽ അവസാനിക്കുമ്പോൾ സങ്കടമുണ്ട്. പക്ഷെ സീരിയൽ അവസാനിപ്പിക്കാതെ പറ്റില്ലല്ലോ. എന്തായാലും പരമ്പര അവസാനിച്ചല്ലേ പറ്റൂ. സംയുക്തയായി ഞാൻ എത്തുന്നത് ഇന്നു കൂടി മാത്രമാണ്. ഇനി ആ വിളി അവസാനിക്കുകയാണെന്നും മൃദുല പറഞ്ഞു. വൈകാതെ മറ്റൊരു പരമ്പരയുമായി എത്തുമെന്നും മൃദുല പറഞ്ഞു. ഇത്രനാളും സംയുക്തയെയും പൂക്കാലം വരവായി പരമ്പരയെയും സ്വീകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നതായും മൃദുല കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി