അച്ഛനായ സന്തോഷം പങ്കുവച്ച് പൂക്കാലം വരവായി താരം നിരഞ്ജന്‍

Web Desk   | Asianet News
Published : Oct 18, 2021, 11:59 AM IST
അച്ഛനായ സന്തോഷം പങ്കുവച്ച് പൂക്കാലം വരവായി താരം നിരഞ്ജന്‍

Synopsis

'ഞങ്ങടെ ചെക്കന്‍ എത്തീട്ടോ' എന്നാണ് നിരഞ്ജന്‍ പ്രതീകാത്മകമായ ചിത്രത്തോടൊപ്പം കുറിച്ചത്. 

പൂക്കാലം വരവായി' എന്ന പരമ്പരയിലെ ഹര്‍ഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മിനിസ്‌ക്രീന്‍(miniscreen) പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത താരമാണ്  നിരഞ്ജന്‍(niranjan nair). കഴിഞ്ഞ മാസമാണ് പരമ്പര അവസാനിച്ചത്. 'മൂന്നുമണി'യെന്ന പരമ്പരയിലൂടെ അഭിനയജീവിതം തുടങ്ങിയ നിരഞ്ജന്‍ സീരിയല്‍(serial) പ്രേക്ഷകരുടെ പ്രിയ താരമാണ്. സോഷ്യല്‍ മീഡിയയില്‍(social media) സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് നിരഞ്ജന്‍.

താന്‍ അച്ഛനായ വിവരമാണ് നിരഞ്ജന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. 'ഞങ്ങടെ ചെക്കന്‍ എത്തീട്ടോ' എന്നാണ് നിരഞ്ജന്‍ പ്രതീകാത്മകമായ ചിത്രത്തോടൊപ്പം കുറിച്ചത്. രസ്മി സോമന്‍, രശ്മി ബോബന്‍, ആര്‍ദ്ര ദാസ് തുടങ്ങി നിരവധി താരങ്ങളും ആരാധകരുമാണ് നിരഞ്ജനും ഭാര്യയ്ക്കും ആശംസകളുമായെത്തിയത്.

ചെക്കന്റെ ഫോട്ടോ എവിടെയെന്ന് പലരും നിരഞ്ജനോട് കമന്റായി ചോദിക്കുന്നുണ്ട്. ഗോപികയാണ് നിരഞ്ജന്റെ ഭാര്യ. ഡെലിവറിക്ക് മുന്നോടിയായി നിരഞ്ജനും ഗോപികയും യൂട്യൂബിലൂടെ പങ്കുവച്ച മെറ്റേണിറ്റി വീഡിയോകളെല്ലാം ആരാധകര്‍ വൈറലാക്കിയിരുന്നു. ഒരു അമ്മയുടെ കാത്തിരിപ്പ്. കുഞ്ഞു വാവയ്ക്കായി ചില മുന്നൊരുക്കങ്ങള്‍ തുടങ്ങിയ വീഡിയോകള്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റായിരുന്നു.

മൂന്നുമണി എന്ന പരമ്പരയിലൂടെയായിരുന്നു നിരഞ്ജന്‍ ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തിയത്. കൊമേഴ്‌സ് ബിരുദധാരിയായ നിരഞ്ജന്‍, ജോലി രാജിവച്ചായിരുന്നു പാഷനായ അഭിനയത്തിലേക്ക് എത്തിയത്. മിനി സ്‌ക്രീനിന് പുറമെ ഗോസ്റ്റ് ഇന്‍ ബത്‌ലേഹേം എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത