
മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനയ രംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് പൂർണിമ. തന്റെ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോള്‍ തന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പൂര്‍ണിമയുടെ പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്.
68ാം വയസില്‍ അമ്മ ടാറ്റൂ ചെയ്ത വിശേഷവും താരം പങ്കുവെച്ചിട്ടുണ്ട്. ചെറുമക്കൾ ടാറ്റൂ ചെയ്യുന്നതിന് മുന്‍പേ മുത്തശ്ശി പച്ചകുത്തി. കാരണം സാസ്സി മാം മാത്രമല്ല സാസി ഗ്രാന്‍ഡ് മാം കൂടിയാണ് അമ്മയെന്നാണ് പൂര്‍ണിമ കുറിച്ചത്. അമ്മയുടെ കയ്യില്‍ നക്ഷത്രം ടാറ്റൂ ചെയ്തിരിക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
പൂർണിമയുടെ പോസ്റ്റിന് പിന്നാലെ ആശംസയുമായി താരങ്ങളും രംഗത്തെത്തി. അമലപോൾ, ഗീതു മോഹൻദാസ്, രഞ്ജിനി ഹരിദാസ്, തുടങ്ങി നിരവധി പേരാണ് പൂർണിമയുടെ അമ്മയ്ക്ക് ആശംസ അറിയിച്ചത്.
അഭിനേത്രിക്ക് പുറമേ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കാറുണ്ട്.