'മുല്ലമൊട്ടു മാല, മേഘമോതിരം, കാശുമാല, നെറ്റിചുട്ടി';ആഭരണങ്ങളുമായി ശോഭന, നാഗവല്ലിയുടെ ചിലങ്ക എവിടേന്ന് ആരാധകര്‍

Web Desk   | Asianet News
Published : Dec 06, 2020, 05:02 PM ISTUpdated : Dec 06, 2020, 06:40 PM IST
'മുല്ലമൊട്ടു മാല, മേഘമോതിരം, കാശുമാല, നെറ്റിചുട്ടി';ആഭരണങ്ങളുമായി ശോഭന, നാഗവല്ലിയുടെ ചിലങ്ക എവിടേന്ന് ആരാധകര്‍

Synopsis

കഴിഞ്ഞ ദിവസം നിരത്തിയിട്ടിരിക്കുന്ന കുറേ വസ്ത്രങ്ങൾക്ക് മുന്നിലിരിക്കുന്ന തന്റെ ചിത്രം ശോഭന പങ്കുവച്ചിരുന്നു. നൃത്തത്തിന്റെ വേഷങ്ങൾ നോക്കി ചിന്താവിഷ്ടയായി ഇരിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്.

നൃത്തവും അഭിനയവും കൊണ്ട് മലയാളത്തിന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയെന്ന ഖ്യാതി സ്വന്തമാക്കിയ താരമാണ് ശോഭന. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം കുറയുന്നില്ല.  അടുത്തിടെയാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സോഷ്യൽ മീഡിയ വഴി താരം തന്റെ സിനിമാ വിശേഷങ്ങളും നൃത്തവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ചർച്ചയായിരിക്കുന്നത്. 

ഹിറ്റ് ചിത്രമായ ‘മണിച്ചിത്രത്താഴി’ലെ ഒരു രംഗത്തെ ഓർമിപ്പിക്കുന്നതാണ് ശോഭന പങ്കുവച്ച ചിത്രം. ചിത്രവുമായി ബന്ധപ്പെടുത്തിയുള്ള ഒരു അടിക്കുറിപ്പാണ് ശോഭന നൽകിയിരിക്കുന്നത്. നാഗവല്ലിയുടെ ആഭരണങ്ങൾ കണ്ട് അമ്പരന്നിരിക്കുന്ന ഗംഗയെ പോലെ സ്വന്തം ആഭരണപ്പെട്ടിയ്ക്ക് മുന്നിൽ ഏത് എടുക്കണമെന്ന ആലോചനയിൽ ഇരിക്കുകയാണ് ശോഭന.

“GANGEY” !!😀couldn’t resist that .. so getting ready for the first performance of the season after seven months .. sorting the traditional from the fancy

Posted by Shobana on Saturday, 5 December 2020

പിന്നാലെ ചോദ്യവുമായി ആരാധകരും രം​ഗത്തെത്തി. നാഗവല്ലിയുടെ ചിലങ്ക എവിടെയെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. ‘അതിൽ നാഗവല്ലിയുടെ ചിലങ്ക കാണുന്നില്ലാലോ ഗംഗേ, അല്ലിക്ക് ആഭരണങ്ങൾ എടുക്കാൻ പോകുന്നുണ്ടോ?, വർഷങ്ങൾക്കിപ്പുറവും ആമാടപെട്ടിയിൽ തന്റെ നഷ്ട്ടപെട്ട ചിലങ്കകളെ ഓർത്തിരിക്കുന്ന അൽ നാഗവല്ലി‘ എന്നിങ്ങനെയാണ് ചിത്രത്തിന് താഴെയുള്ള കമന്റുകൾ. 

കഴിഞ്ഞ ദിവസം നിരത്തിയിട്ടിരിക്കുന്ന കുറേ വസ്ത്രങ്ങൾക്ക് മുന്നിലിരിക്കുന്ന തന്റെ ചിത്രം ശോഭന പങ്കുവച്ചിരുന്നു. നൃത്തത്തിന്റെ വേഷങ്ങൾ നോക്കി ചിന്താവിഷ്ടയായി ഇരിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് ശോഭന നൽകിയ കമന്റും ഏറെ ശ്രദ്ധ നേടിയിരുന്നു. 

PREV
click me!

Recommended Stories

'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ
'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ